News
സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ച് കാജോളും മകളും; നൈസയ്ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ച് കാജോളും മകളും; നൈസയ്ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
താരങ്ങളോടുള്ളതു പോലെ അവരുടെ മക്കളോടും ആരാധകര്‍ സ്നേഹം കാണിക്കാറുണ്ട്. സിനിമയിലെത്തിയില്ലെങ്കില്‍ പോലും താരപുത്രിമാര്‍ക്കും താരപുത്രന്മാര്ക്കും ആരാധകര്‍ ഏറെയാണ്. ഇവരുടെ വിശേഷങ്ങള്‍ വളരെപ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയാവാറുള്ള താരപുത്രികളില്‍ ഒരാളാണ് നൈസ ദേവ്ഗണ്.
അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും മകള്‍ നൈസയ്ക്കെതിരെ നിരന്തരം ട്രോളുകളും സൈബര്‍ ആക്രമണങ്ങളും നടക്കാറുണ്ട്. നൈസയുടെ വസ്ത്രധാരണത്തെ ട്രോളി കൊണ്ടാണ് ഇപ്പോള്‍ സൈബര്‍ ആക്രമണം ശക്തമാകുന്നത്. കാജോള്‍ മകള്‍ നൈസയ്ക്കൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.
അമ്മയും മകളും ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്ന സമയത്ത് ആരാധകര്‍ ഇരുവരെയും വളഞ്ഞിരുന്നു. കാജോള്‍ ഫ്ളോറര്‍ വര്‍ക്കുകളുള്ള കുര്‍ത്തിയും നൈസ വെളുത്ത സല്‍വാറുമാണ് അണിഞ്ഞിരുന്നത്. ഈ വസ്ത്രത്തെയാണ് പലരും വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
എന്നാല്‍ നൈസയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്.
‘നൈസയെ എന്തിനാണ് ഇങ്ങനെ ട്രോള്‍ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. പാര്‍ട്ടിയ്ക്കും പബിലുമെല്ലാം പോകുമ്പോള്‍ ആളുകള്‍ വെസ്റ്റേണ്‍ വസ്ത്രമാണ് ധരിക്കാറുള്ളത്. അതിനര്‍ത്ഥം അവര്‍ക്ക് ക്ഷേത്രങ്ങളില്‍ പോകാന്‍ പാടില്ല എന്നല്ല’ എന്നാണ് ഒരാള്‍ കുറിച്ചത്.
നൈസയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ കാജോളും പ്രതികരിച്ചിരുന്നു. അമ്മ എന്ന നിലയില്‍ അവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ തന്നെയും ബാധിക്കാറുണ്ട്. 100 പേര് നല്ലതു പറയുമ്പോള്‍ 2 പേര് മോശം പറയുമായിരിക്കും പക്ഷെ നമ്മള് കേള്‍ക്കുന്നത് ആ മോശം കാര്യങ്ങള്‍ മാത്രമായിരിക്കും എന്നായിരുന്നു കാജോള്‍ പറഞ്ഞത്.
