Malayalam Breaking News
എനിക്കത് ഇഷ്ടമല്ലായിരുന്നു .എന്നിട്ടും പത്തുവർഷം അത് തന്നെ ചെയ്യേണ്ടി വന്നു – ജ്യോതിക
എനിക്കത് ഇഷ്ടമല്ലായിരുന്നു .എന്നിട്ടും പത്തുവർഷം അത് തന്നെ ചെയ്യേണ്ടി വന്നു – ജ്യോതിക
By
എനിക്കത് ഇഷ്ടമല്ലായിരുന്നു .എന്നിട്ടും പത്തുവർഷം അത് തന്നെ ചെയ്യേണ്ടി വന്നു – ജ്യോതിക
സൂര്യയും ജ്യോതികയും ആരാധകരുടെ പ്രിയ ജോഡിയാണ്. വെളളിത്തിരയിലും ജീവിതത്തിലും അവർ മാതൃകയാണ്. ഒരുപാട് വിവാദങ്ങളൊന്നും സൃഷ്ടിക്കാതെയാണ് ഇരുവരും വിവാഹിതരായതും. ഇപ്പോൾ തങ്ങളുടെ പ്രണയത്തെ പറ്റി മനസ് തുറക്കുകയാണ് ജ്യോതിക.
സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെട്ടെന്നു തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് ജ്യോതിക വെളിപ്പെടുത്തി.. സിനിമയിലേക്കുള്ള തന്റെ രണ്ടാമത്തെ വരവിലാണ് നോ പറയാന്‍ ശീലിച്ചതെന്നും ജ്യോതിക വ്യക്തമാക്കി.
‘എനിക്ക് ഷൂട്ടിങ് ഇഷ്ടമല്ല. പത്തു വര്‍ഷം ഞാനത് ചെയ്തു. എല്ലാ ദിവസം സെറ്റില്‍ പോയി രാവിലെ മുതല്‍ വൈകുന്നേരം വരെ അവിടെ ചെലവഴിച്ചു. അവസാനം എനിക്കു തന്നെ മടുത്തു. താല്പര്യം നഷ്ടപ്പെട്ടു. പണം ഉണ്ടാക്കി. വിവാഹം വലിയ സന്തോഷമായിരുന്നു. സൂര്യ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ രണ്ടാമതു ആലോചിക്കാതെ ഞാന്‍ പെട്ടന്നു തന്നെ സമ്മതം മൂളി. വീട്ടുകാര്‍ കൂടി സമ്മതിച്ചപ്പോള്‍ അടുത്ത മാസം തന്നെ വിവാഹം നടത്താന്‍ ഞാന്‍ തയാറാകുകയായിരുന്നു. അധികം ആലോചന ഒന്നും വേണ്ടി വന്നില്ല. അത്രയ്ക്കും സന്തോഷമായിരുന്നു എനിക്ക്.’ ജ്യോതിക പറഞ്ഞു.
jyothika about marriage
