Hollywood
ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് കാൻ വേദിയിലെത്തി ജൂലിയന്‍ അസാഞ്ജ്
ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് കാൻ വേദിയിലെത്തി ജൂലിയന്‍ അസാഞ്ജ്
Published on

ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ അസാഞ്ജ്, ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ചാണ് എത്തിയത്.
ടീ ഷര്‍ട്ടിന്റെ പിന്‍ഭാഗത്ത് ‘സ്റ്റോപ് ഇസ്രയേല്‍’ എന്നും പ്രിന്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ കാനില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ അസാഞ്ജ് തയ്യാറായില്ല.
ബുധനാഴ്ചയാണ് അസാഞ്ജ് കാനില്‍ ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്‍ശനത്തിന് എത്തിയത്. അമേരിക്കന്‍ സംവിധായകനായ യൂജിന്‍ ജെറാക്കിയാണ് അസാഞ്ജിനെക്കുറിച്ചുള്ള ‘ദ സിക്സ് ബില്യണ്‍ ഡോളര്‍ മാന്‍’ എന്ന ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
ഓസ്ട്രേലിയന്‍ പൗരനായ അസാഞ്ജ്, യുഎസിന്റെ പ്രതിരോധരഹസ്യങ്ങള്‍ പരസ്യമാക്കിയതിന് ബ്രിട്ടനിലെ എക്വഡോര്‍ സ്ഥാനപതികാര്യാലയത്തില്‍ കഴിയവെ ചാരവൃത്തി നിയമപ്രകാരം അറസ്റ്റിലായിരുന്നു. പിന്നീട് അഞ്ചുവര്‍ഷവും രണ്ടുമാസക്കാലവും ലണ്ടനിലെ ബെല്‍മാര്‍ഷ് അതിസുരക്ഷാജയിലില്‍ കഴിഞ്ഞു.
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...