ആ ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരുന്നത് ശ്രീനാഥ് ഭാസിയെ; ‘ലഹരി മരുന്നിന് അടിമപ്പെട്ട കുറച്ച് മത്തങ്ങത്തലയന്മാര് കാരണം മലയാള സിനിമയ്ക്ക് പേരുദോഷമാണ്’; ജൂഡ് ആന്റണി ജോസഫ്
ആ ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരുന്നത് ശ്രീനാഥ് ഭാസിയെ; ‘ലഹരി മരുന്നിന് അടിമപ്പെട്ട കുറച്ച് മത്തങ്ങത്തലയന്മാര് കാരണം മലയാള സിനിമയ്ക്ക് പേരുദോഷമാണ്’; ജൂഡ് ആന്റണി ജോസഫ്
ആ ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരുന്നത് ശ്രീനാഥ് ഭാസിയെ; ‘ലഹരി മരുന്നിന് അടിമപ്പെട്ട കുറച്ച് മത്തങ്ങത്തലയന്മാര് കാരണം മലയാള സിനിമയ്ക്ക് പേരുദോഷമാണ്’; ജൂഡ് ആന്റണി ജോസഫ്
നടനും സംവിധായകനുമായ ജൂഡ് ആന്തണി ചിത്രം ‘2018’ എന്ന ചിത്രം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 40 കോടി കളക്ഷന്‍ പിന്നിട്ട ചിത്രത്തിന് തിയേറ്ററില്‍ ഹൗസ്ഫുള് ഷോകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. 2018ന് മുമ്പ് ജൂഡ് ഒരുക്കിയത് ‘സാറാസ്’ എന്ന ചിത്രമായിരുന്നു.
കുട്ടികള്‍ വേണോ വേണ്ടയോ എന്ന സ്ത്രീയുടെ ചോയ്സിനെ കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രം എത്തിയപ്പോള്‍ വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്. എന്നാല്‍ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഈ ചിത്രത്തെ കുറിച്ച് ജൂഡ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ചിത്രത്തില്‍ സണ്ണി വെയ്ന്‍ പകരം ശ്രീനാഥ് ഭാസിയെ ആയിരുന്നു താന്‍ ആദ്യം നായകനായി പരിഗണിച്ചിരുന്നതെന്നാണ് ജൂഡ് തുറന്നു പറഞ്ഞിരിക്കുന്നത്.
‘സണ്ണി വെയ്ന്‍ മുമ്പ് ശ്രീനാഥ് ഭാസിയെ വെച്ച് പടം ചെയ്താലോ എന്ന് ആലോചിച്ചു. വണ്ടി എടുത്ത് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി. ഇടപ്പള്ളി പള്ളി എത്തിയപ്പോള്‍ എനിക്ക് എന്തോ ദൈവവിളി വന്നു. ഞാന്‍ ഭാസിയെ വിളിച്ചു. മച്ചാനേ ഞാന്‍ ഇവിടെ ഉണ്ട്, കാരവാനിലേക്ക് പോരെന്ന് പറഞ്ഞു. ഞാന്‍ പോയില്ല.’
‘അവിടെ നിന്നും വണ്ടിക്ക് യൂടേണ്‍ എടുത്ത് വീട്ടില്‍ പോയി. നേരെ സണ്ണിയെ വിളിച്ചു. അവനോട് പോയി കഥ പറഞ്ഞു. പടം ചെയ്തു. ഭാസിയെ വെച്ചിരുന്നെങ്കില്‍ എന്താകുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. ശാന്ത മുരളി എന്നൊരു സാധാരണ പ്രൊഡ്യൂസറാണ് ആ ചിത്രം ചെയ്തത്.’
‘സണ്ണി, നിവിന്‍, ടൊവിനോ, ദുല്‍ഖര്‍, ആസിഫ്, ചാക്കോച്ചന് അങ്ങനെ എനിക്കറിയാവുന്ന ഒരുപാട് പേരുണ്ട്. പക്ഷേ ഈ ലഹരി മരുന്നിന് അടിമപ്പെട്ട കുറച്ച് മത്തങ്ങത്തലയന്മാര് കാരണം മലയാള സിനിമയ്ക്ക് പേരുദോഷമാണ്’ എന്നാണ് ജൂഡ് ആന്തണി ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....