Actor
മോഹന്‍ലാല്‍ ഇതിഹാസം; ഒരുമിച്ച് ഒരു സിനിമ ചെയ്യാനിരുന്നതാണ്, പക്ഷേ….!!; വിജയ് സേതുപതി പറയുന്നു
മോഹന്‍ലാല്‍ ഇതിഹാസം; ഒരുമിച്ച് ഒരു സിനിമ ചെയ്യാനിരുന്നതാണ്, പക്ഷേ….!!; വിജയ് സേതുപതി പറയുന്നു
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. മലയാളത്തിനു പുറത്തും നിരവധി ആരാധകരാണ് താരരാജാവിനുള്ളത്. ഇന്നും തന്റെ അഭിനയപാടവത്തിലൂടെ മലയാളികളെ അമ്പരപ്പിക്കുന്ന മോഹന്‍ലാലിനെ കുറിച്ച് തമിഴ് നടന്‍ വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
വിജയ് സേതുപതിയുടെ വാക്കുകള്‍
കേരളത്തിലും എനിക്ക് ഒത്തിരി ആരാധകരുണ്ട്. അവരുടെ മെസേജുകള്‍ എനിക്ക് കിട്ടാറുമുണ്ട്. അവര്‍ എന്നെ വളരെയധികം സനേഹിക്കുന്നു. വളരെ കുറച്ച് മലയാള സിനിമകള്‍ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളൂ. തന്മാത്ര എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഭ്രമരവും. വളരെ മികച്ച നടനാണ് മോഹന്‍ലാല്‍ സര്‍.
അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഒരുമിച്ച് ഒരു സിനിമ ചെയ്യാനിരുന്നതാണ്. പക്ഷേ ഡേറ്റ് കാരണം മിസ്സായി പോയി. അദ്ദേഹം ഇതിഹാസമാണ്. ഇതിഹാസത്തോടൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരങ്ങളൊന്നും ആരും പാഴാക്കില്ല. തന്മാത്രയില്‍ ഓഫീസില്‍ നിന്നും വരുന്ന മോഹന്‍ലാല്‍ സര്‍ കുളിക്കുന്നൊരു രംഗം ഉണ്ട്. അതെനിക്ക് കാണ്ടിരിക്കാന്‍ പറ്റിയില്ല. പഠിക്കാനായാണ് ഞാന്‍ ആ സിനിമ കാണുന്നതെന്ന് എനിക്കറിയാം.
പക്ഷേ ആ രംഗം എനിക്ക് കണ്ടിരിക്കാന്‍ സാധിച്ചില്ല. മെമ്മറി ലോസ് വന്നിട്ടുള്ള ബെഡ്‌റൂം സീനുണ്ട്. അതൊന്നും ഒരു രക്ഷയും ഇല്ല എന്നും വിജയ് സേതുപതി പറയുന്നു. മുമ്പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
അതേസമയം, മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ അവസാനിച്ചിരുന്നു.