Connect with us

ആ പരാമര്‍ശം അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിപ്പിച്ചു, അവര്‍ക്കു പുറത്തിറങ്ങാന്‍ നാണക്കേടാണ്; അമ്മ ജൂഡിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്ന് ആന്റണി വര്‍ഗീസ്

Malayalam

10 ലക്ഷം വാങ്ങി സിനിമയില്‍ നിന്നും പിന്മാറിയെന്ന ജൂഡ് ആന്തണിയുടെ ആരോപണത്തിന് മറുപടിയുമായി നടന്‍ ആന്റണി വര്‍ഗീസ്. തന്‌റെ കയ്യില്‍ നിന്നും വാങ്ങിയ ആ തുക കൊണ്ട് അനുജത്തിയുടെ കല്യാണം നടത്തി എന്ന ജൂഡ് ആന്റണിയുടെ പരാമര്‍ശത്തിന് ആന്റണി വര്‍ഗീസിന്റെ പ്രതികരണം.

വ്യക്തിപരമായ അഭിപ്രായം സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് നടന്‍ പറയുന്നത്. തന്റെ ഭാഗത്തു ന്യായമുളളതുകൊണ്ടാണ് ഇത്രയും ദിവസം മിണ്ടാതിരുന്നത്. ജൂഡിന് തന്നെക്കുറിച്ച് എന്തും എവിടെയും പറയാം. അനിയത്തിയുടെ കല്യാണം പണം വാങ്ങിയാണ് നടത്തിയത് എന്ന് പരാമര്‍ശിച്ചു. ഇത് അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിപ്പിച്ചു. അവര്‍ക്കു പുറത്തിറങ്ങാന്‍ നാണക്കേടാവും.

നിങ്ങള്‍ ആണെങ്കില്‍ എങ്ങനെ പ്രതികരിക്കും? അതില്‍ വ്യക്തത വരുത്തണം. 2018 സിനിമയുടെ വിജയം അദ്ദേഹം ദുരുപയോഗം ചെയ്തു. എന്തുകൊണ്ട് വര്‍ഷങ്ങള്‍ മുമ്പ് നടന്ന കാര്യം അന്ന് പറഞ്ഞില്ല. അദ്ദേഹത്തോട് ദേഷ്യമില്ല വിഷമമുണ്ട്.

അദ്ദേഹം ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല. അമ്മ ജൂഡ് ആന്റണിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. വിഷമം സഹിക്കവയ്യാതെയായിരുന്നു കേസ് നല്‍കിയത്. വാങ്ങിയ പണം തിരികെ നല്‍കി എന്ന് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് നിരത്തി ആന്റണി വാദിച്ചു.

അനുജത്തിയുടെ വിവാഹത്തിനും പണം തിരിച്ചു കൊടുത്തതും തമ്മില്‍ ഒരു വര്‍ഷത്തോളം ഇടവേളയുണ്ട്. അത് കഴിഞ്ഞാണ് അനിയത്തിയുടെ വിവാഹം നടന്നത്. സംഭവം നടന്നു മൂന്നു വര്‍ഷം കഴിഞ്ഞാണ് ഈ പ്രതികരണം ഉണ്ടാവുന്നത് എന്ന് ആന്റണി പത്രസമ്മേളനത്തില്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top