Actor
വിജയ് വലിയൊരു താരമാവാന്‍ പോകുന്നില്ല, വൈകാതെ തന്നെ നടന് ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷനാകും; പ്രവചനവുമായി ജോത്സ്യന്
വിജയ് വലിയൊരു താരമാവാന്‍ പോകുന്നില്ല, വൈകാതെ തന്നെ നടന് ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷനാകും; പ്രവചനവുമായി ജോത്സ്യന്
നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വിജയ് ദേവരക്കൊണ്ടയെക്കുറിച്ച് ഒരു ജോത്സ്യന് നടത്തിയ പ്രവചനമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വിജയ് ദേവരകൊണ്ട വളരെയധികം ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് അടുത്തിടെ വേണു സ്വാമി എന്ന ജോത്സ്യന് രംഗത്ത് വന്നത്. ഇപ്പോഴുള്ള താരമൂല്യമൊന്നും നോക്കിയിട്ട് കാര്യമില്ലെന്നും വിജയ് വലിയൊരു താരമാവാന്‍ പോകുന്നില്ലെന്നുമൊക്കെ ഇദ്ദേഹം പ്രവചിച്ചു.
മാത്രമല്ല വൈകാതെ നടന് ഈ മേഖലയില്‍ നിന്ന് തന്നെ അപ്രത്യക്ഷനായേക്കുമെന്നും സ്വാമി പറയുന്നു. വിജയുടെ കാമുകിയായി ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന രശ്മികയെക്കുറിച്ച് വളരെ വ്യത്യസ്തമായ ഒരു പ്രവചനമാണ് ഇദ്ദേഹം നടത്തിയിരിക്കുന്നത്.
‘ഇപ്പോള്‍ തെന്നിന്ത്യ ഭരിക്കുന്ന രശ്മിക മന്ദാന പിന്നീട് രാഷ്ട്രീയത്തിലേക്കും ലോക്സഭാ എംപി സ്ഥാനത്തേക്കും എത്തുമെന്നും അതേസമയം വിവാഹനിശ്ചയം വരെ നടത്തിയ രശ്മികയുടെ ആദ്യ വിവാഹം മുടങ്ങാന്‍ കാരണവും താനാണെന്നും ജോത്സ്യന് പറഞ്ഞു.
2018 ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദമാണ് വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും തലവര മാറ്റിക്കുറിച്ചത്. ഇരുവരും നായികനായകന്മാരായിട്ടെത്തിയ ചിത്രം തിയറ്ററുകളിലും ബോക്സോഫീസിലുമൊക്കെ വലിയ വിജയമായിരുന്നു.
