Connect with us

സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്; ജോളി ചിറയത്ത്

Actress

സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്; ജോളി ചിറയത്ത്

സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്; ജോളി ചിറയത്ത്

മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് ജോളി ചിറയത്ത്. നിന്ന് കത്തുന്ന കടലുകള്‍ എന്ന പേരില്‍ ജോളി ചിറയത്തിന്റെ ആത്മകഥ പുറത്തിറങ്ങിയത് അടുത്തിടെയാണ്. ഇപ്പോഴിതാ സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്ന് പറയുകയാണ് താരം.

കൊച്ചിയില്‍ വച്ച് നടക്കുന്ന അഞ്ചാമത് വനിതാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ‘സിനിമയിലെ സ്ത്രീ ലൈംഗികതയുടെ പ്രതിനിധാനം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ജോളിയുടെ പരാമര്‍ശം.

സ്ത്രീ ലൈഗിംകതയും ഫാന്റസികളും വേണ്ട വിധം സിനിമയില്‍ കാണിച്ചിട്ടുണ്ടോയെന്നും ജോളി സദസ്സിനോട് ചോദിച്ചു. അതേസമയം നിറം ലൈംഗികതയെ സ്വാധീനിക്കുന്നുവെന്നും വെളുത്ത സ്ത്രീകളുടെ ലൈം ഗികതയാണ് സിനിമ സംസാരിക്കുന്നതെന്നും വിഷയത്തില്‍ ഇന്ദു രമ വാസുദേവ് പ്രതികരിച്ചു.

ലൈ ംഗികതയെ പലപ്പോഴും വയലന്‍സ് ടൂള്‍ ആയിട്ട് ആണ് ഉപയോഗിക്കുന്നതെന്ന് ഗൂര്‍ലീന്‍ ഗ്രേവല്‍ പറഞ്ഞപ്പോള്‍ കേരളം ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ വളരെ മുന്നില്‍ ആണെങ്കിലും സ്ത്രീകള്‍ പല കാര്യങ്ങളിലും പിന്നിലാകുന്നുണ്ട് എന്ന് ആശാ അച്ചി ജോസഫ് പറഞ്ഞു.

More in Actress

Trending