Malayalam
ജോജുവിനെ മഞ്ജു വാര്യറിന്റെ നായക വേഷത്തിൽ നിന്നും ഒഴിവാക്കി ;പകരം എത്തിയത് റോഷൻ ആന്‍ഡ്രൂസ്..കാരണം ഇതാണ്!
ജോജുവിനെ മഞ്ജു വാര്യറിന്റെ നായക വേഷത്തിൽ നിന്നും ഒഴിവാക്കി ;പകരം എത്തിയത് റോഷൻ ആന്‍ഡ്രൂസ്..കാരണം ഇതാണ്!
By
റോഷൻ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് മഞ്ജു വാര്യർ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മഞ്ജുവിന്റെ നായകനായി ജോജു ജോർജ് എത്തുമെന്ന് വിവരങ്ങൾ പുറത്തു വന്നിരുന്നു.എന്നാൽ ഇപ്പോൾ ജോജുവിനെ നായക സ്ഥാനത്തുനിന്നയും മാറ്റിയെന്നാണ് ലൊക്കേഷനില്‍ നിന്നും ലഭിക്കുന്ന പുതിയ വിവരം.
പ്രതിഫലത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ജോജു സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണം എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത് .പകരം റോഷന് ആന്‍ഡ്രൂസ് നായകനായി അഭിനയിക്കുന്നതായും വാര്‍ത്തയുണ്ട്. ഡെക്കാണ് ക്രോണിക്കിള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഈ വര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പൊറിഞ്ചു മറിയം ജോസ് എന്ന ഏറ്റവും പുതിയ ചിത്രത്തിന് ശേഷം ജോജു അഭിനയിക്കാനിരുന്ന ചിത്രമായിരുന്നു ഇത് .എന്നാൽ ജോജുവിനെ മാറ്റിയത് ആരാധകരെ നിരാശപെടുത്തിയിരിക്കുകയാണ്.മലയാള സിനിമയി കാലങ്ങളായി ഉണ്ടായിരുന്നെങ്കിലും ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് ജോജു ജോർജ്.പിന്നീട് ചോലയിലും പ്രധാന വേഷത്തിലെത്തി താരം ജനശ്രദ്ധ പിടിച്ചുപറ്റി.ജോജുവിന്റെ പുതിയ ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’ വലിയ ആഘോഷമായി പ്രേക്ഷകര്‍ കൊണ്ടാടുമ്ബോള്‍ ടോവിനോയ്ക്ക് ശേഷം അടുത്ത സൂപ്പര്‍ താരത്തെ മലയാള സിനിമയുടെ സിംഹാസനത്തിലേക്ക് സ്വീകരിച്ചിരുത്തുകയാണ് പ്രേക്ഷകര്‍, എന്നാല്‍ താന്‍ നായക വേഷം മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്ന നടനല്ലെന്നും, നല്ല സിനിമയുടെ ഭാഗമാകാന്‍ ഏതു വേഷം സ്വീകരിക്കാനും താന്‍ തയ്യാറാണെന്നും ജോജു വ്യക്തമാക്കിയിരുന്നു
joju was replaced by roshan andrews in his latest movie
