Connect with us

വ്യക്തിപരമായും തൊഴിൽപരമായും ആക്രമണം നേരിടുന്നതിനാൽ താൻ സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുക്കുന്നു ;ജോജു ജോർജ്

Social Media

വ്യക്തിപരമായും തൊഴിൽപരമായും ആക്രമണം നേരിടുന്നതിനാൽ താൻ സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുക്കുന്നു ;ജോജു ജോർജ്

വ്യക്തിപരമായും തൊഴിൽപരമായും ആക്രമണം നേരിടുന്നതിനാൽ താൻ സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുക്കുന്നു ;ജോജു ജോർജ്

വ്യത്യസ്തമായ അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷക മനസിൽ വളരെ വേ​ഗം സ്ഥാനം പിടിച്ചൊരു നടനാണ് ജോജു ജോർജ്. ചെയ്യുന്ന വേഷങ്ങൾ അതി​ഗംഭീരമാക്കുന്ന നടൻ കൂടിയാണ് ജോജു. ഇരട്ട എന്ന ചിത്രമാണ് ജോജുവിന്റേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. തൻ്റെ നിലപാടുകൾ സധൈര്യം തുറന്നു പറയുന്നതാണ് ജോജുവിൻ്റെ ശൈലി. സമീപകാലത്ത് രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചതിൻ്റെ പേരിലും ജോജു ജോർജ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് സമൂഹ മാധ്യമങ്ങളുടെ അതിരുകടന്ന ഇടപെടലിനെക്കുറിച്ച് താരം തുറന്നടിച്ചത്.

അതിനു പിന്നാലെയാണ് വ്യക്തിപരമായും തൊഴിൽപരമായും ആക്രമണം നേരിടുന്നതിനാൽ താൻ സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുക്കുന്നതായി അറിയിച്ച് ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ ഷെയർ ചെയ്തത്. വീഡിയോ വളരെ പ്രചരിക്കുകയും മാധ്യമങ്ങളിൽ വാർത്തകൾ നിറയുകയും ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വീഡിയോ പേജിൽ നിന്നും അപ്രത്യക്ഷമായതോടെ ആരാധകരും ആമ്പരന്നു.

ഇൻസ്റ്റഗ്രാം വീഡിയോയിൽ തന്നെ പിന്തുണച്ച പ്രേക്ഷക‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ജോജു ജോർജ് എത്തിയത്. വ്യക്തിപരമായും തൊഴിൽപരമായുമുള്ള അധിക്ഷേപങ്ങളെ തുടർന്ന് സോഷ്യൽ മീഡിയ വിടുന്നുകയാണെന്ന് ജോജു പറഞ്ഞു. കലാകാരനായി തന്നെ സ്വീകരിച്ചതിൽ നന്ദിയുണ്ട്. എങ്കിലും ഇനി ഒരു ഇടവേളയെടുത്ത് സിനിമയിൽ മാത്രം ശ്രദ്ധിക്കുകയാണ്. ഇരട്ട എന്ന സിനിമയോട് നിങ്ങൾ കാണിച്ച സ്‌നേഹത്തിന് നന്ദിയുണ്ട്. കുറച്ച് കാലങ്ങളായി മീഡിയകളിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇരട്ട എന്ന സിനിമയോടു കൂടിയാണ് വീണ്ടും സജീവമാകാൻ ശ്രമിച്ചത്. പക്ഷേ, വീണ്ടും ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴക്കുകയാണ്. ഇൻബോക്‌സിൽ എല്ലാം കടുത്ത ആക്രമണമാണുണ്ടാകുന്നത്. എന്നെ വെറുതെ വിടണം. ഒരു വശത്ത് കൂടി അഭിനയിച്ച് ഞാൻ പൊയ്‌ക്കോളാം. സിനിമയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കരിയറിൽ സ്ട്രഗിളിലൂടെയാണ് കടന്നുപോകുന്നത്. നിങ്ങൾ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാൽ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിർബന്ധമെങ്കിൽ ഒന്നും പറയാൻ പറ്റില്ല. പിന്തുണയ്ക്കുന്നവർക്ക് നന്ദി, ജോജു ജോർജ്ജ് പറഞ്ഞു.

വീഡിയോയിൽ ജോജുവിനു മികച്ച പിന്തുണയാണ് പ്രേക്ഷകർ നൽകിയത്. ജോജുവിൻ്റെ വീഡിയോ പുറത്തുവരികയും മികച്ച രീതിയിൽ സോഷ്യൽ മീഡിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അത് ഡിലീറ്റായി. തീരുമാനം മാറ്റി വീണ്ടും സോഷ്യൽ മീഡിയയിൽ താരം സജീവമാകുമോ എന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ.

കഴിഞ്ഞ ദിവസം ഇരട്ട സിനിമയോട് അനുബന്ധിച്ച് ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ കടുത്ത ഭാഷയിൽ ജോജു വിമർശനം മുന്നോട്ടുവെച്ചിരുന്നു. സോഷ്യൽ മീഡിയകളിലെ സിനിമാ നിരൂപണങ്ങളെയാണ് ജോജു പ്രതിക്കൂട്ടിലാക്കിയത്. ഒരുപാടുപേരുടെ ജീവിതമാണ് സിനിമയെന്നും അത് വെച്ച് കളിക്കരുതെന്നും സിനിമ മോശമാണെങ്കിൽ അങ്ങനെ പറയാൻ പ്രേക്ഷകർക്ക് അവകാശമുണ്ടെന്നും ജോജു ജോർജ് പറഞ്ഞു. മലയാള സിനിമയെ അതു ദോഷകരമായി ബാധിച്ചെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിനിമ കാണാതെയാണ് ചിലർ സമൂഹമാധ്യമങ്ങളിലൂടെ ഓരോന്ന് പറയുന്നതെന്നും ഒരു ഉത്തരവാദിത്വവുമില്ലാതെയാണ് ചിലർ പ്രവർത്തിക്കുന്നതെന്നും ഞാൻ പറഞ്ഞത് പലർക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ലെന്നും ജോജു കൂട്ടിച്ചേർത്തിരുന്നു. ജോജു ജോർജ് ആദ്യമായി ഡബിൾ റോളിലെത്തിയ ഇരട്ട തിയറ്ററിൽ മികച്ച പ്രിതകണത്തോടെ പ്രദർശനം തുടരുകയാണ്. പുലിമടയാണ് അടുത്തതായി ജോജുവിൻ്റെ റിലീസ്.

More in Social Media

Trending

Recent

To Top