News
കൊറോണയെ അതിജീവിക്കാന്‍ ജെ കെ റൗളിങിന്റെ ചില പൊടിക്കൈകള്‍..
കൊറോണയെ അതിജീവിക്കാന്‍ ജെ കെ റൗളിങിന്റെ ചില പൊടിക്കൈകള്‍..
കൊറോണയെ അതിജീവിക്കാന്‍ എന്നെ സഹായിച്ചത് ഈ ടെക്നിക്കുകളാണ്; ജനങ്ങള്‍ക്ക് കൊറോണക്കെതിരെയുള്ള ചില പൊടികൈകള്‍ പരിചയപ്പെടുത്തി ഹാരി പോട്ടറിന്റെ രചയിതാവ് ജെ കെ റൗളിങ്
ഹാരി പോട്ടറിന്റെ രചയിതാവും ബ്രിട്ടീഷ് എഴുത്തുകാരിയുമായ ജെ.കെ. റൗളിംഗിന് നേരത്തേ കൊവിഡ് ലക്ഷണങ്ങള്‍ . എന്നാല്‍ ഇപ്പോള്‍ താന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും എല്ലാ രോഗ ലക്ഷണങ്ങളും മാറി എന്നും ട്വീറ്റ് ചെയ്തിരിക്കുകയാണ് റൗളിംഗ്. പക്ഷേ ഈ ട്വീറ്റിനൊപ്പം തനിക്ക് ഫലപ്രദമായി കൊറോണയെ അതിജീവിക്കാന്‍ സഹായിച്ച പൊടികൈകളും ലോകത്തെ അറിയിച്ചിരിക്കുകയാണ് റൗളിംഗ്.
കോവിഡ് രോഗലക്ഷണങ്ങളില്‍ നിന്ന് ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണമായി മുക്തി നേടി കഴിഞ്ഞ രണ്ടാഴ്ചയായി തുടര്‍ന്നിരുന്ന ഒരു ലക്ഷണങ്ങളും ഇപ്പോള്‍ എനിക്ക് ഇല്ല എന്നാണ് തന്റെ ട്വിറ്റര്‍ പേജില്‍ റൗളിങ് പോസ്റ്റ് ചെയ്തതിരിക്കുന്നത്. എങ്കിലും ടെസ്റ്റ് ചെയ്യാത്തതിനാല്‍ റൗളിങ്ങിന് രോഗം സ്ഥിരീകരിച്ചിരുന്നില്ല. എങ്കിലും എല്ലാ വിധത്തിലുള്ള ലക്ഷണങ്ങളും കാണിച്ചിരുന്നു. പക്ഷേ എന്തുകൊണ്ടോ ടെസ്റ്റ് ചെയ്യാന്‍ മനസ്സുവന്നില്ല. എങ്കിലും ശ്വാസോച്ഛ്വാസ ബുദ്ധിമുട്ടുകളെ മറികടക്കാന്‍ വേണ്ടിയുള്ള ചില ഉപദേശങ്ങള്‍ തന്റെ ഭര്‍ത്താവ് നീല്‍ മുറേയില്‍ നിന്ന് കഴിഞ്ഞ കുറച്ചുനാളുകള്‍ സ്വീകരിച്ചിരുന്നെന്നും അവരറിയിച്ചു. ഈ പൊടിക്കൈകള്‍ തന്നെ ഏറെ സഹായിച്ചെന്നും പറഞ്ഞ് ആ വിദ്യകള്‍ വ്യക്തമാക്കുന്ന വീഡിയോയും റൗളിങ് പങ്കുവെച്ചിട്ടുണ്ട്.
‘അഞ്ച് തവണ ദീര്‍ഘമായി ശ്വാസോച്ഛ്വാസം നടത്തുക. ഓരോ തവണയും ശ്വാസം വലിച്ച ശേഷം അഞ്ച് സെക്കന്റ് നേരത്തേക്ക് ശ്വാസം പിടിച്ചുവെക്കുക. എന്നിട്ട് ശ്വാസം പുറത്തേക്കു വിടുക. ആറാമത്തെ തവണ ശ്വാസം വലിച്ച ശേഷം വായപൊത്തി ശക്തിയില്‍ ചുമക്കുക. ഇങ്ങനെ രണ്ട് തവണ ചെയ്ത ശേഷം കുറച്ചു നേരം കമിഴ്ന്നു കിടന്ന് പത്തുമിനിറ്റ് നേരത്തേക്ക് ദീര്‍ഘ ശ്വാസം എടുക്കുക’ തുടങ്ങീ റൗളിങ് പരീക്ഷിച്ച ടെക്ക്നിക്കുകളാണ് വീഡിയോയില്‍ പങ്കുവെച്ചത്. ഇതു കൊണ്ട് തനിക്കേറെ ഗുണമുണ്ടായെന്നും യാതൊരു പാര്‍ശ്വ ഫലങ്ങളുണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
കൊവിഡിനെ പ്രതിരോധിക്കാനുള്ള ഈ ടെക്നിക് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്തിട്ടുമുണ്ട് റൗളിങ്. നീല്‍ മുറേ ടെക്നിക്കുകളെല്ലാം വീഡിയോയില്‍ വിശദീകരിക്കുന്നുമുണ്ട് വളരെ മികച്ച പ്രതികരണമാണ് ആ വിഡിയോക്ക് ലഭിച്ചുകൊണടിരിക്കുന്നത് വണ്‍ മില്യണ്‍ ആളുകളാണ് ഇതിനോടകം തന്നെ ആ വീഡിയൊ കണ്ടിരിക്കുന്നത്. ഈ രീതി ഇനിമുതല്‍ പരീക്ഷിക്കാന്‍ ശ്രമിക്കും എന്നുള്ള ഉറപ്പും പലരും വീഡിയോക്ക് താഴെയായി നല്‍കുന്നുണ്ട്.
ഹാരീ പോട്ടര്‍ എന്ന നോവലാണ് റൗളിംഗിന് ലോക പ്രശംസ നേടിക്കൊടുത്തത്. എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവല്‍ പരമ്പരയാണ് ഹാരി പോട്ടര്‍. മാന്തിക വിദ്യാലയമായ ഹോഗ്വാര്‍ട്ട്സ് സ്കൂള്‍ ഓഫ് വിച്ച്ക്രാഫ്റ്റ് ആന്‍ഡ് വിസാഡെറിയിലെ വിദ്യാര്‍ത്ഥികളായ ഹാരി പോട്ടര്‍ എന്ന കൗമാരമാന്ത്രികന്റേയും ഉറ്റ സുഹൃത്തുക്കളുടെയും സാഹസികകഥകളാണ് ഈ പുസ്തകങ്ങളില്‍ പ്രതിപാദിക്കുന്നത്.
JK Rowling recovered from Covid Symptoms and Posts Video That Helped Her Tide Over it……
