Malayalam
രണ്ട് വർഷം പിന്നിടുമ്പോൾ മേരികുട്ടിയെ തേടിയെത്തി; ഹൃദയം നിറഞ്ഞുവെന്ന് ജയസൂര്യ
രണ്ട് വർഷം പിന്നിടുമ്പോൾ മേരികുട്ടിയെ തേടിയെത്തി; ഹൃദയം നിറഞ്ഞുവെന്ന് ജയസൂര്യ
ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ ചിത്രത്തിന് വലിയ പ്രശംസകളാണ് ലഭിച്ചത്. ട്രാൻസ് സെക്ഷ്വൽ കഥാപാത്രമായി ജയസൂര്യ എത്തിയ ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോൾ ഇതാ ചിത്രം ഇറങ്ങി രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ജയസൂര്യയുടെ അഭിനയെത്തെ പുകഴ്ത്തി ലണ്ടനിൽ നിന്നും ഒരു സന്ദേശമെത്തിയിരിക്കുന്നു
യുകെയിലെ മലയാളി കുടുംബത്തിലെ അംഗമായ ജാസ്മിന്‍ ഫെര്‍ണാണ്ടസ് ആണ് ഹൃദയത്തിന്റെ ഭാഷയില്‍ ജയസൂര്യക്ക് സന്ദേശം അയച്ചത്. ജാസ്മിന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയാണ്. . ‘ഞാന്‍ മേരിക്കുട്ടി എന്ന സിനിമ ഞാന്‍ കണ്ടു’. എന്റെ കസിന്‍ പ്രേരിപ്പിച്ചതു മൂലമാണ് ആ സിനിമ ഞാന്‍ കണ്ടത്.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ വരുന്ന ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ താത്പര്യപ്പെടാത്തയാളാണ് ഞാന്‍. കാരണം, വളരെ മോശമായ ഉദ്ദേശത്തോടെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ അതില്‍ അവതരിപ്പിക്കുന്നത്. പക്ഷേ, നിങ്ങളുടെ സിനിമ കണ്ടപ്പോള്‍ എന്റെ കുട്ടിക്കാലം സ്‌ക്രീനില്‍ പുനരവതരിപ്പിക്കപ്പെട്ടതുപോലെ തോന്നി. ഞാന്‍ വളരെ സന്തോഷവതിയാണ്. പൂര്‍ണമായും നീതി പുലര്‍ത്തിക്കൊണ്ട് ഇങ്ങനെയൊരു സിനിമ ചെയ്തതിന് നിങ്ങളോട് നന്ദി പറയുന്നു.ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ കണ്ണില്‍ കൂടിയാണ് നിങ്ങള്‍ മേരിക്കുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ കലാകാരന് മാത്രമെ അതിന് സാധിക്കൂ. ഈ സിനിമ ഒരിക്കലും ഞാന്‍ മറക്കില്ല, അതുപോലെ നിങ്ങളും മേരിക്കുട്ടിയും എന്നും എന്റെ ഹൃദയത്തില്‍ ഉണ്ടായിരിക്കും.
jayasurya
