Connect with us

കായൽ കയ്യേറി;നടൻ ജയസൂര്യയ്ക്കെതിരെ വിജിലൻസ് കുറ്റപത്രം നൽകി !

Malayalam Breaking News

കായൽ കയ്യേറി;നടൻ ജയസൂര്യയ്ക്കെതിരെ വിജിലൻസ് കുറ്റപത്രം നൽകി !

കായൽ കയ്യേറി;നടൻ ജയസൂര്യയ്ക്കെതിരെ വിജിലൻസ് കുറ്റപത്രം നൽകി !

നടൻ ജയസൂര്യ ചിലവന്നൂർ കായൽ കയ്യേറി മതിൽ നിർമിച്ചെന്ന കേസിൽ വിജിലൻസ് അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജയസൂര്യക്കെതിരായ പരാതിയില്‍ 6 വർഷം മുമ്പായിരുന്നു മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ് ഐ ആർ റജിസ്റ്റർ ചെയ്തത്.എന്നാല്‍ കേസില്‍ ഇതുവരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരുന്നില്ല. ഇതോടെ ഹർജിക്കാരനായ ഗിരീഷ് ബാബു ഇതിനെതിരെ വീണ്ടും കോടതിയില്‍ ഹർജി ഫയല്‍ ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇന്നലെ കുറ്റപത്രം സമർപ്പിക്കാന്‍ വിജിലന്‍സ് തയ്യാറായത്.

കടവന്ത്രയിലെ തന്റെ വീടിന് സമീപത്തായി സ്വകാര്യ ബോട്ട് ജെട്ടിയും ചുറ്റുമതിലും ജയസൂര്യ സ്വന്തം നിലയ്ക്ക് നിർമ്മിച്ചിരുന്നു. ഈ നിർമ്മാണങ്ങള്‍ ചിലവന്നൂർ കായൽ പുറമ്പോക്കു കയ്യേറി നിർമിച്ചതാണെന്നായിരുന്നു പരാതിക്കാരന്‍ ഹർജിയിലൂടെ ഉന്നയിച്ച ആരോപണം. കണയന്നൂർ താലൂക്ക് സർവേയർ പരിശോധനയിലൂടെ ഇത് ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു.

കയ്യേറ്റം കണ്ടെത്തിയതോടെ കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് സംഭവം നടന്നത് എറണാകുളം ജില്ലയിലായതിനാല്‍ കേസ് വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. കോടതിയുടെ സംശയം ശരിവെച്ചുകോണ്ടാണ് കുറ്റപത്രം വന്നിരിക്കുന്നത്.

തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ചു കായലിനു സമീപം ജയസൂര്യ അനധികൃത നിർമ്മാണ് നടത്തിയെന്നും ഇതിന് കോർപ്പറേഷന്‍ അധികൃതർ ഒത്താശ ചെയ്തുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന സൂചനകളും കുറ്റപത്രത്തിലുണ്ട്. ജയസൂര്യയെ സഹായിച്ച കോര്പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ കെ പി രാമചന്ദ്രന്‍ എന്‍എം ജോര്‍ജ്ജ് ഗിരിജാ ദേവി തുടങ്ങിയവരെയും പ്രതിചേര്‍ത്താണ് കുറ്റപത്രം.

കോര്‍പറേഷന്‍ മുന്‍ സെക്രട്ടറിയെയും സര്‍വെയറടക്കമുള്ള റവന്യു ഉദ്യോഗസ്ഥരെയും പ്രതിചേര്‍ക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവർക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോടതിയില്‍ നേരിട്ട് ഹാജരാകാൻ പ്രതികള്‍ക്ക് ഉടന്‍ സമന്‍സയക്കും. ഇതോടൊപ്പം തന്നെ കുറ്റപത്രത്തിനെതിരെ ജയസൂര്യ ഉള്‍പ്പടേയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.ബോട്ട് ജെട്ടി പൊളിച്ച്‌ മാറ്റാനുള്ള കൊച്ചി കോര്‍പ്പറേഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി കേരള തദ്ദേശ ട്രൈബ്യൂണല്‍ 2018 ല്‍ തള്ളിയിരുന്നു. ബോട്ടു ജെട്ടി പൊളിച്ചു മാറ്റിയെങ്കിലും മതില്‍ പൊളിക്കുന്ന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

More in Malayalam Breaking News

Trending

Recent

To Top