അത് തലമുറ കൈമാറി വരുന്ന അസുഖമാണെന്നു തോന്നുന്നു; ഈ സ്വഭാവം കാളിദാസനും മാളവികയ്ക്കുമുണ്ട്: ജയറാം പറയുന്നു !
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം.1980 കളിൽ കലാഭവന്റെ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായിരുന്ന വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരനെ പത്മരാജൻ അപരിനിലൂടെ മലയാള സിനിമയിലേക്ക് അവതരിപ്പിച്ചപ്പോൾ മറ്റൊരു സൂപ്പർ താരത്തിന്റെ ഉദയത്തിന് തുടക്കം കുറിക്കുകയായിരുന്നു.അപരൻ, മൂന്നാം പക്കം, ഇന്നലെ, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ തുടങ്ങി ആദ്യകാല ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും മലയാളി മനസുകളിൽ നിത്യഹരിതമായി തന്നെ നിലനില്ക്കുന്നവയാണ്.
ആ മികവ് മലയാള സിനിമയിൽ തന്റെതായ ഒരിടം കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ചു. കരിയറിന്റെ തുടക്കത്തിൽ ലഭിച്ച പ്രേക്ഷക പ്രീതിയും കുടുംബ പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്ന സ്വീകാര്യതയും ജയറാമെന്ന നടന്റെ പിന്നീടുള്ള യാത്രയിൽ മുതൽക്കൂട്ടായി മാറുകയായിരുന്നു.
‘പൊന്നിയിന്‍ സെല്വന്’ ചിത്രത്തിന്റെ പ്രമോഷന് വേദിയില്‍ ജയറാം മണിരത്നത്തെയും പ്രഭുവിനെയും അനുകരിച്ചത് വൈറലായിരുന്നു. സ്ഥിരമായി പ്രാക്ടീസ് ഇല്ലെങ്കിലും കേള്‍ക്കുന്ന ശബ്ദങ്ങള്‍ ട്രൈ ചെയ്തു നോക്കാറുണ്ടെന്നും വീട്ടില്‍ ആരുടെയെങ്കിലും കാര്യം പറയുമ്പോള്‍ അവരുടെ ശബ്ദത്തില്‍ സംസാരിക്കാറുണ്ടെന്നും ജയറാം പറയുന്നു.
എവിടെ ചെന്നാലും ആളുകള്‍ മിമിക്രി കാണിക്കാന്‍ ആവശ്യപ്പെടാറുണ്ട്. അപ്പോള്‍ താന്‍ കാണിക്കും. ഷൂട്ടിംഗിനു പോയാല്‍ അധിക സമയം കാരവാനില്‍ ഇരിക്കാറില്ല. അതുകൊണ്ട് പലരെയും കാണും, കേള്‍ക്കുന്ന പ്രത്യേകതയുള്ള ശബ്ദങ്ങള്‍ താന്‍ ട്രൈ ചെയ്തു നോക്കും.
സ്ഥിരമായ പ്രാക്ടീസൊന്നുമില്ല. തന്റെ യാത്രകളിലും മറ്റും തന്നോടു സംസാരിക്കുന്നവരെ അറിയാതെ നിരീക്ഷിക്കുന്ന ശീലമുണ്ട്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ വീട്ടില്‍ ചെന്ന് അശ്വതിയോട് പറയുമ്പോള്‍ അവരുടെ ശബ്ദത്തിലായിരിക്കും പറയുക. മണിയന് പിള്ള രാജു പറഞ്ഞ കാര്യങ്ങള്‍ പറയുന്നത് രാജുവിന്റെ ശബ്ദത്തിലായിരിക്കും.
അത് അറിയാതെ വന്നു പോകുന്നതാണ്. വര്‍ഷങ്ങളായി ഇതേ ശൈലിയാണ് വീട്ടില്‍. ഈ സ്വഭാവം കാളിദാസിനുമുണ്ട്. മാളവികയും ഉഗ്രനായി ആളുകളെ അനുകരിക്കും. തലമുറ കൈമാറി വരുന്ന അസുഖമാണെന്നു തോന്നുന്നു. താന്‍ ചെയ്യുന്നത് കൊള്ളില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അന്നു പരിപാടി നിര്‍ത്തും എന്നാണ് ജയറാം പ്രമുഖ മാധ്യമത്തോടാണ് ജയറാമിന്റെ പ്രതികരണം
