Connect with us

‘സിനിമ ഉപേക്ഷിക്കാമോ ?’ : ജയറാമിനോട് പാർവതി !!

Malayalam Breaking News

‘സിനിമ ഉപേക്ഷിക്കാമോ ?’ : ജയറാമിനോട് പാർവതി !!

‘സിനിമ ഉപേക്ഷിക്കാമോ ?’ : ജയറാമിനോട് പാർവതി !!

മലയാളത്തിലെ സൂപ്പർ താരദമ്പതികളാണ് ജയറാം -പാർവതി ജോഡികൾ. നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുന്നത്. ജയറാമിന്റെ ആദ്യ ചിത്രത്തിൽ വന്ന് പിന്നീട് ജീവിത പങ്കാളിയായി കൂടുകയായിരുന്നു.തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘പുതിയ കരുക്കൾ ‘ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും ഇഷ്ടം തുറന്ന് പറഞ്ഞത്.
കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര എന്ന ചിത്രത്തിന് ശേഷമാണ് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടുള്ള ജയറാം പാര്‍വതി വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം പാര്‍വതി ബിഗ്‌ സ്ക്രീന്‍ മോഹം ഉപേക്ഷിക്കുകയും ചെയ്തു.
എന്നാൽ വിവാഹ ശേഷം ജയറാമിനോട് സിനിമ വിടാൻ പാർവതി പറഞ്ഞിരുന്നുവെന്ന് ജയറാം പറഞ്ഞു.മുന്നോട്ടുള്ള യാത്രയ്ക്ക് പണം ആവശ്യം ഉണ്ട് സിനിമ ഇല്ലാതിരുന്നാല്‍ നമ്മള്‍ പട്ടിണിയായി പോകും എന്നായിരുന്നു ജയറാമിന്റെ മറുപടി, എന്തെങ്കിലും ബിസിനസ്സ് ചെയ്തു കുടുംബം പുലര്‍ത്താമെന്ന പാര്‍വതിയുടെ തീരുമാനത്തെ ജയറാം സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു.  ഇത് ജയറാം തന്നെയാണ് തുറന്ന് പറഞ്ഞത്. താരദമ്ബതികളുടെ ജീവിതങ്ങൾ സാധാരണ ഗോസിപ്പ് കോളങ്ങളിൽ വരാറുണ്ട് എന്നാൽ , വളരെ മനോഹരമായി കഴിയുന്ന ഫാമിലിയാണ് ഇവരുടെ.
‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’, ‘പ്രാദേശിക വാര്‍ത്തകള്‍’, ‘ശുഭയാത്ര’ അങ്ങനെ നിരവധി സിനിമകളില്‍ ഇവര്‍ ജോഡികളായും അഭിനയിച്ചു. 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ കാളിദാസ് ജയറാം സിനിമ ലോകത്ത് സജീവമായി ഉണ്ട്. കാളിദാസ് ജയറാമിന്റെ പൂമരം മലയാളികൾ രണ്ടുകൈയും നീട്ടി സ്വീകരിച്ചിരുന്നു. 

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top