Connect with us

ജയറാമിന് കല്യാണരാമനിലെ ലാലു അലക്‌സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ

Malayalam

ജയറാമിന് കല്യാണരാമനിലെ ലാലു അലക്‌സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ

ജയറാമിന് കല്യാണരാമനിലെ ലാലു അലക്‌സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളികളുടെ പ്രിയനടന്‍ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം കഴിഞ്ഞത്. ഗുരുവായൂരമ്പല നടയില്‍ വെച്ചായിരുന്നു പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് മാളവികയ്ക്ക് താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളുടെും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ നടന്‍ സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തിയിരുന്നു.

തുടര്‍ന്ന് എറണാകുളം ഗ്രാന്റ് ഹയാത്തില്‍ വെച്ച് നടന്ന സൗഹൃദ വിരുന്നില്‍ സിനിമാസാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം തന്നെ പങ്കെടുത്തിരുന്നു. ചടങ്ങിന് മോടി കൂട്ടാന്‍ മലയാളികളുടെ പ്രിയ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയിരുന്നു. പൃഥ്വിരാജും ഭാര്യയും, നടി ശോഭന, ദിലീപും മകള്‍ മീനാക്ഷിയും, ഇന്ദ്രജിത്തും പൂര്‍ണിമയും മല്ലിക സുകുമാരനും തുടങ്ങി സിനിമാ മേഖലയിലെ ഒരുവിധം എല്ലാവരും സൗഹൃദവിരുന്നില്‍ പങ്കെടുത്തു.

സൗഹൃദ വിരുന്നില്‍ അഭിനേതാക്കളുള്‍പ്പെടെയുള്ള പ്രമുഖരുടെ മക്കളും തിളങ്ങിയിരുന്നു. രാധികാ തിലകിന്റെ മകള്‍ ദേവിക, മീനാക്ഷി ദിലീപ്, സായി കുമാറിനൊപ്പം മകള്‍ കല്യാണി തുടങ്ങി ഇളം തലമുറിയല്‍പ്പെട്ടവരും മാളവികയ്ക്ക് ആശംസകള്‍ നേരാനെത്തി. നടന്‍ ജാക്കി ഷ്‌റോഫ് പങ്കെടുക്കാനെത്തിയതും ചടങ്ങിന് മാറ്റ് കൂട്ടി. ഇപ്പോഴിതാ സൗഹൃദ വിരുന്നിന് ശേഷം ജയറാമും കാളിദാസ് ജയറാമും മാളവികയുമെല്ലാം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഏറെ സന്തോഷമുള്ള നിമിഷമാണ് ഇത് എന്നാണ് എല്ലാവരും പ്രതികരിച്ചത്. കല്യാണ രാമനില്‍ വിവാഹം കഴിഞ്ഞ് ലാലു അലക്‌സ് രാത്രി മകളുടെ വീട്ടില്‍ വരുന്ന പോലെ ആകുമോ ഇന്ന് ജയറാമേട്ടന്‍ എന്ന് ചോദിച്ചപ്പോള്‍, അതെ അതെ അതുപോലെ തന്നെ ആയിരിക്കും ഇന്ന് നൈറ്റ് എന്നാണ് കാളിദാസ് ജയറാം പറയുന്നത്.

ഞാനും അശ്വതിയും ഒരു ഡ്രീമിലാണ് എന്നാണ് ജയറാം പ്രതികരിച്ചത്. ആ സ്വപ്നം സത്യമായ ദിവസമാണ് ഇന്ന്. കഴിഞ്ഞ ദിവസം ഗുരുവായൂരമ്പലത്തില്‍ വെച്ച് നടന്ന വിവഹാ ചടങ്ങുകള്‍, എറണാകളും ഗ്രാന്റ് ഹയാത്തില്‍ വെച്ച് നടന്ന പരിപാടികള്‍, ഞങ്ങളെ സ്‌നേഹിക്കുന്ന എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി എത്തി. എല്ലാ കാര്യങ്ങളിലും ഒരുപാട് സന്തോഷമുണ്ട്. കല്യാണം കഴിച്ച് അയപ്പിക്കുന്ന ഒരു അച്ഛന്റെയും അമ്മയുടെയും സന്തോഷം ആ പൊസിഷനില്‍ നില്‍ക്കുമ്പോഴാണ് മനസിലാവുക എന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹം നന്നായി തന്നെ നടന്നുവെന്ന് മാളവിക ജയറാമും മാധ്യമങ്ങളോട് പറഞ്ഞു. ദൈവാനുഗ്രഹം, അച്ഛന്റെയും അമ്മയുടെയും സഹായവും അനുഗ്രഹവും, അതുപോലെ തന്നെ ഇത്രയും പിന്തുണയുള്ള സഹോദരങ്ങളുണ്ടാവുക, ഒപ്പം നില്‍ക്കുന്ന കുടുംബം ഉണ്ടാവുക എന്നത് വലിയ കാര്യമാണ് ഒരുപാട് സന്തോഷം ഉണ്ടെന്നും ജയറാം പറഞ്ഞിരുന്നു. പിന്നാലെ കാളിദാസിന്റെ വിവാഹം എന്നായിരിക്കുമെന്ന ചോദ്യത്തിന് ഇതിന്റെ ക്ഷീണം ഒന്ന് കഴിഞ്ഞിട്ട് ആകാം എന്നാണ് കാളിദാസ് മറുപടി പറയുന്നത്.

അത്യാഢംബരങ്ങള്‍ ഒന്നുമില്ലെങ്കിലും താരങ്ങളാലും സുഹൃത്തുക്കളാലും നിറഞ്ഞതായിരുന്നു മാളവികയുടെ വിവാഹം. തമിഴ് സ്‌റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ വേഷം.നെറ്റിച്ചുട്ടിയും മൂക്കുത്തിയുമണിഞ്ഞ്, മുല്ലപ്പൂവും ചൂടി അതീവസുന്ദരിയായിട്ടാണ് വധു മണ്ഡപത്തിലെത്തിയത്. ഹെവി ചോക്കറും അതിന് യോജിക്കുന്ന കമ്മലും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്.

മിഞ്ചിയും വിരല്‍ വരെ കോര്‍ത്തുവെച്ച വലിയ പാദസരവും അരപ്പട്ടയും വ്യത്യസ്തത നല്‍കി. ജയറാമാണ് ചക്കിയെ കല്യാണ മണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോയത്. ശേഷം പിതാവിന്റെ മടിയില്‍ മാളവികയെ ഇരുത്തിയതിന് ശേഷമാണ് താലിക്കെട്ടിയത്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം പറഞ്ഞത്. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. 32 വര്‍ഷം മുന്‍പ് താനും പാര്‍വതിയും ഇവിടെ വെച്ചാണ് വിവാഹിതരായത്. ഇപ്പോള്‍ മകളുടെ വിവാഹവും അവിടെ വെച്ച് നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടന്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top