വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ വിസ്മയമൊരുക്കുകയാണ് മോഹൻലാൽ ചിത്രം ദേവദൂതൻ. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 2000ൽ റിലീസിനെത്തിയപ്പോൾ തിയേറ്ററിൽ പരാജയം നേരിട്ടെങ്കിലും 24 വർഷങ്ങൾക്കിപ്പുറം റി-റീലിസ് ചെയ്തപ്പോൾ യുവതലമുറ അടക്കമുള്ള പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോൾ ചർച്ചയാകുന്നത് ചിത്രത്തിലെ നായികയെ കുറിച്ചുള്ള വാർത്തകളാണ്. ദേവദൂതനിൽ അലീന എന്ന കഥാപാത്രമായി എത്തിയത് ജയപ്രദയായിരുന്നു. എന്നാൽ ജയപ്രദയ്ക്കു മുൻപ് രണ്ടുപേരെ ആ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു എന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിടുന്ന രഹസ്യം.
അലീന എന്ന കഥാപാത്രമായി നടി മാധവിയായിരുന്നു തിരക്കഥാകൃത്തിന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാൽ ഷൂട്ടിങ് നീണ്ടുപോയതിനാൽ അത് നടന്നില്ല. മാധവി അതിനിണങ്ങില്ലെന്ന് മനസിലായതോടെ നടി രേഖയേ ഈ വേഷത്തിനായി നിർമാതാക്കൾ സമീപിച്ചു. എന്നാൽ ഡേറ്റ് ഇഷ്യൂ മൂലം രേഖ നോ പറഞ്ഞു. അങ്ങനെയാണ് അലീനയെന്ന കഥാപാത്രം ജയപ്രദ ചെയ്യുന്നത്.
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ...