Connect with us

തിയേറ്ററില്‍ ആളില്ല; ജയം രവിയുടെ ‘അഖിലന്‍’ ഒടിടിയിലേയ്ക്ക്!!

News

തിയേറ്ററില്‍ ആളില്ല; ജയം രവിയുടെ ‘അഖിലന്‍’ ഒടിടിയിലേയ്ക്ക്!!

തിയേറ്ററില്‍ ആളില്ല; ജയം രവിയുടെ ‘അഖിലന്‍’ ഒടിടിയിലേയ്ക്ക്!!

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ജയംരവി. നടന്റെ പുതിയ ചിത്രമായ ‘അഗിലന്റെ’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 10ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മാര്‍ച്ച് 31ന് ചിത്രം സീ ഫൈവില്‍ അഗിലന്റെ സ്ട്രീമിങ് ആരംഭിക്കും. നീണ്ട കാത്തിരിപ്പിനു ശേഷമാണ് ‘അഖിലന്‍’ തിയേറ്ററിലെത്തിയത്.

എന്നാല്‍ ചിത്രം കാര്യമായ ചലനം ബോക്‌സ്ഓഫീസില്‍ സൃഷ്ടിച്ചില്ല. എന്‍ കല്യാണ കൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ‘ഭൂലോകം’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമായിരുന്നു ഇത്.

ചിത്രത്തില്‍ അഖിലന്‍ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്.കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സാം സി.എസ് സംഗീതവും, വിവേക് ആനന്ദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

അഖിലനിലെ ദ്രോഗം എന്ന ഗാനവും ഇതിനിടെ പുറത്ത് വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. സാം സി എസ് ആണ് സംഗീതം, സാം, ശിവം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്റേതാണ് വരികള്‍.

More in News

Trending

Recent

To Top