Connect with us

നടി ജനനി അയ്യർ വിവാഹിതയാകുന്നു; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ

Actress

നടി ജനനി അയ്യർ വിവാഹിതയാകുന്നു; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ

നടി ജനനി അയ്യർ വിവാഹിതയാകുന്നു; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ

പ്രേക്ഷകർക്കേറെ സുപരിചിതയായ നടി ജനനി അയ്യർ വിവാഹിതയാകുന്നു. പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു ഇരുവരും.

നടി തന്നെയാണ് സ്വന്തം വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ ചിത്രങ്ങൾ. ‘അവൻ ഇവൻ’ എന്ന ചിത്രത്തിലൂടെയാണ് ജനനി അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ഇതിനോടകം ജനനി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ത്രീ ഡോട്‌സ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യർ മലയാളത്തിലേക്ക് എത്തിയത്. പിന്നീട് മോഹൻലാൽ നായകനായ ‘കൂതറ’ എന്ന ചിത്രത്തിലും ജനനി അഭിനയിച്ചിട്ടുണ്ട്.

തെകിടി എന്ന തമിഴ് ചിത്രത്തിലെ ‘വിൺമീൻ..’ എന്ന് തുടങ്ങുന്ന പാട്ടിലെ പ്രകടനമാണ് ജനനിയ്ക്ക് കരിയർ ബ്രേക്ക് നൽകിയത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top