News
ദൈര്‍ഘ്യം മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റും; അവതാര്‍ 2 വിന് ഇടവേളയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി ജെയിംസ് കാമറൂണ്‍
ദൈര്‍ഘ്യം മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റും; അവതാര്‍ 2 വിന് ഇടവേളയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി ജെയിംസ് കാമറൂണ്‍
ലോകമൊട്ടാകെയുള്ള സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രമാണ് അവതാര്‍ 2. പതിമൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജെയിംസ് കാമറൂണ്‍ മടങ്ങിയെത്തുന്നത്. മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. പൊതുവെ അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും മറ്റും സിനിമയ്ക്കിടയില്‍ ഇടവേള നല്കുന്ന പതിവില്ല.
എന്നാല്‍ മൂന്ന് മണിക്കൂറിലേറെ ദൈര്ഘ്യമുള്ളതിനാല് സിനിമ പ്രദര്‍ശിക്കുമ്പോള്‍ ഇടവേളയുണ്ടാകുമോ എന്ന സംശയമാണ് ആരാധകരില്‍ നിലനില്‍ക്കുന്നത്. ഇപ്പോഴിതാ അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കാമറൂണ്‍. ദ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്കിയ അഭിമുഖത്തിലായിരുന്നു കാമറൂണിന്റെ പ്രതികരണം.
എപ്പോള്‍ വേണമെങ്കിലും പ്രേക്ഷകര്‍ക്ക് ഇടവേളയെടുക്കാം. അതിനിടെ നഷ്ടമായ രംഗങ്ങള്‍ കാണണമെങ്കില്‍ വീണ്ടും സിനിമ ഒരിക്കല്‍ കൂടി കണ്ടാല്‍ മതി എന്നും കാമറൂണ്‍ പറഞ്ഞു. അവതാര്‍ ആദ്യഭാഗത്തിന്റെ ദൈര്‍ഘ്യം രണ്ടു മണിക്കൂറും 41 മിനിറ്റുമായിരുന്നു. ടൈറ്റാനികിന്റേത് 3 മണിക്കൂര്‍ 15 മിനിറ്റും.
2000 കോടി മുതല്‍മുടക്കിലാണ് അവതാര്‍ 2 ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് ചിത്രത്തിന്റെ കഥയെന്ന സൂചനകളാണ് കാമറൂണ്‍ നല്‍കിയത്. കാമറൂണിനൊപ്പം റിക്ക് ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നെയിത്രിയെ വിവാഹം കഴിക്കുന്ന, ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്ലര് മികച്ച അഭിപ്രായമാണ് നേടിയത്. സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കേറ്റ് വിന്സ്ലറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേറ്റ് വിന്‍സ്ലറ്റ് കാമറൂണിനൊപ്പം സിനിമ ചെയ്യുന്നത്. ടൈറ്റാനിക്കില്‍ കേറ്റ് ആയിരുന്നു നായിക.
