Malayalam
ഏറ്റവും വലിയ സ്വപ്നമായിരുന്നു; മകളുടെ ആ മോഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ജലജ
ഏറ്റവും വലിയ സ്വപ്നമായിരുന്നു; മകളുടെ ആ മോഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ജലജ
മലയാളി പ്രേക്ഷകരുടെ ഒരുകാലത്തെ പ്രിയ നടിമാരിൽ ഒരാളായിരുന്നു നടി ജലജ. തനിയ്ക്ക് ലാബിക്കുന്ന കഥാപാത്രങ്ങൾ എല്ലാം നിഷ്പ്രയാസം അഭിനയിച്ച് ഫലിപ്പിക്കുന്നതിയിൽ ജലജ മുന്നിൽ തന്നെയാണ്. മകളുടെ അഭിനയ മോഹത്തെകുറിച്ചാണ് ജലജ തുറന്ന് സംസാരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മകൾ ദേവിയും തന്റെ സിനിമയോടുള്ള താൽപര്യത്തെ കുറിച്ച് പറയുന്നുണ്ട്.
‘മകളുടെ സിനിമ പ്രവേശം ഏറ്റവും വലിയ സ്വപ്നമാണെന്നാണ് ജലജ പറയുന്നത്. ചെറുപ്പം മുതൽ തന്നെ അമ്മുവിന് സിനിമയോട് ഒരു ഇഷ്ടമുണ്ട്. എന്നാൽ വിദ്യാഭ്യാസത്തിന് ആദ്യം പരിഗണന നൽകണമെന്ന് ഞാനും പ്രകാശും പറഞ്ഞിരുന്നു. അത് അവൾ കേശ്ക്കുകയായിരുന്നു. പഠിത്തത്തിനൊപ്പം നൃത്തത്തിലും സംഗീതത്തിലും സമയം കണ്ടെത്തി- ജലജ പറഞ്ഞു.
അമ്മ ഒരു നടിയാണെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു എന്ന് അമ്മു അഭിമുഖത്തിൽ പറഞ്ഞു. പുറത്ത് പോകുമ്പോൾ ആളുകൾ വന്ന് അമ്മയോട് സംസാരിക്കുന്നതും പരിചയ ഭാവത്തിൽ ചിരിക്കുന്നതുമെല്ലാം ശ്രദ്ധിച്ച് തുടങ്ങിയത് കുറച്ച് വളർന്ന ശേഷമായിരുന്നു. ചെറുപ്പം മുതൽ ബാലെയും ഫ്ലൂട്ടും പിയാനോയുമെല്ലാം പഠിച്ചിരുന്നു. ക്ലാസിന് കൊണ്ടു പോകുന്നതും തിരികെ വിളിച്ചുകൊണ്ട് വരുന്നതുമെല്ലാം അമ്മ തന്നെയാണ്. അതു പോലെ അൽപം സ്ട്രിറ്റുമാണെന്നും താരപുത്രി പറയുന്നുണ്ട്.
മണ്ടന്മാർ ലണ്ടനിൽ എന്ന ചിത്രമാണ് അമ്മ അഭിനയിച്ചതിൽ താൻ ആദ്യം കണ്ട സിനിമ. അമ്മ ചെയ് ആദ്യ കോമഡി ചിത്രമായിരുന്നു അത്. തന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടൻ ജഗതി അങ്കിളാണ്.എത്ര വ്യത്യസ്തങ്ങളായ വേഷങ്ങളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.യോദ്ധ, കിലുക്കം ൺന്നി ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഡയലോഗ് പറഞ്ഞ് നടക്കലാണ് എന്റെ ഹോബി. രജിഷ വിജയനുമായുള്ള സൗഹൃദത്തെ കുറിച്ചും അമ്മു അഭിമുഖത്തിൽ പറഞ്ഞു. കേരളത്തിൽ എത്തിയതിന് ശേഷം സിനിമ കാണാലാണ് പ്രാധാന ഹോബി. താനും അമ്മയും ഒന്നിച്ചാണ് തിയേറ്ററിൽ സിനിമയ്ക്ക് പോകുന്നതെന്നും അമ്മിു അഭിമുഖത്തിൽ പറഞ്ഞു.
