Malayalam
ഒരു കഥാപാത്രം ലഭിക്കാന്‍ തന്നെ പത്ത് വര്‍ഷമെടുത്തു, സിനിമാമേഖലയില്‍ അത്യാവശ്യമായി വേണ്ടത് ക്ഷമയാണെന്ന് ഇഷ തല്‍വാര്‍
ഒരു കഥാപാത്രം ലഭിക്കാന്‍ തന്നെ പത്ത് വര്‍ഷമെടുത്തു, സിനിമാമേഖലയില്‍ അത്യാവശ്യമായി വേണ്ടത് ക്ഷമയാണെന്ന് ഇഷ തല്‍വാര്‍
തട്ടത്തിന് മറയത്ത് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഇഷ തല്‍വാര്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ സിനിമാമേഖലയില്‍ നില്ക്കുന്ന ഏതൊരു വ്യക്തിക്കും അത്യാവശ്യമായി വേണ്ട കാര്യം ക്ഷമയാണെന്ന് പറയുകയാണ് നടി. മിര്‍സാപൂര്‍ സീരീസിന്റെ രണ്ടാം ഭാഗത്തില്‍ തകര്‍ത്തഭിനയിച്ച ഇഷയെ തേടി മികച്ച വേഷങ്ങളൊന്നും തന്നെ എത്തിയില്ല.
പത്തു വര്‍ഷത്തിലധികമായി മേഖലയിലുള്ള താരം മാധുരി യാദവ് എന്ന കഥാപാത്രമായാണ് പങ്കജ് ത്രിപതിയുടെ സീരീസില്‍ എത്തിയത്. ഇപ്പോള്‍ നാളുകള്‍ക്ക് ശേഷം ‘സാസ് ബാഹു ഔര്‍ ഫ്ലെമിംഗോ’ എന്ന സീരിസിലൂടെ ഇഷ തിരിച്ചെത്തിയിരിക്കുകയാണ്. ‘മിര്‍സാപൂര്‍ കഴിഞ്ഞ് ഒരു വര്‍ഷത്തോളം ഞാന്‍ വീട്ടിലിരിക്കുകയായിരുന്നു. ഒരു കഥാപാത്രം ലഭിക്കാന്‍ തന്നെ പത്ത് വര്‍ഷമെടുത്തു.
വളരെ ക്ഷമയോടെ നല്ലൊരു അവസരത്തിനായി ഞാന്‍ ഒരു വര്‍ഷം കാത്തിരുന്നു. നവംബര്‍ വരെ എനിക്ക് പുതിയ വര്‍ക്കുകളൊന്നും വന്നില്ല. ഈ ഷോ റീലിസാകാനായി ഞാന്‍ വെയ്റ്റ് ചെയ്യുകയാണ്’ എന്നും മിര്സാപൂറിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് ഇഷ ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു.
ഹോമി അടജാനിയയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സീരീസാണ് ‘സാസ് ബാഹു ഔര്‍ ഫ്ലെമിംഗോ.’ ഡിംബല്‍ കപാടിയ, രാധിക മദന്‍, അങ്കിര ധാര്‍, ഇഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിര്സാപൂറിനു ശേഷം ഓഡിഷനുകളിലൊന്നും പങ്കെടുക്കില്ലെന്ന് ഇഷ തീരുമാനമെടുത്തിരുന്നു.
കാരണം കഴിഞ്ഞ പത്തു കൊല്ലമായി താന്‍ ഇതു തന്നെയാണ് ചെയ്തു കൊണ്ടിരുന്നതെന്നായിരുന്നു ഇഷയുടെ മറുപടി. എന്നാല്‍ ‘സാസ് ബാഹു ഔര്‍ ഫ്ലെമിംഗോ’യ്ക്ക് വേണ്ടി സംവിധായകന്റെ നിര്‍ബന്ധ പ്രകാരം താന്‍ ഓഡിഷനില്‍ പങ്കെടുത്തെന്നും താരം വ്യക്തമാക്കി.
വിനീത് ശ്രീനിവാസന് ചിത്രം ‘തട്ടത്തിന് മറയത്തി’ലൂടെയാണ് ഇഷ തല്‍വാര്‍ അഭിനയലോകത്തെത്തുന്നത്. ഇഷ അവതരിപ്പിച്ച ആയിഷ എന്ന കഥാപാത്രത്തിലൂടെ താരം ഏറെ ആരാധകരെ സ്വന്തമാക്കി. പിന്നീട് ബാല്യകാലസഖി, ഉത്സാഹ കമ്മിറ്റി, ഗോഡ്സ് ഓണ്‍ കണ്ട്രി, ബാംഗ്ലൂര്‍ ഡേയ്സ്, ബാസ്ക്കര്‍ ദി റാസ്ക്കര്, ടൂ കണ്ട്രീസ്, തീര്‍പ്പ് തുടങ്ങിയ ചിത്രങ്ങളിലും ഇഷ അഭിനയിച്ചു.
