Connect with us

രാഷ്ട്രീയത്തിലേക്കില്ല! എന്നെ ആ നേതാവുമായി താരതമ്യം ചെയ്ത് അദ്ദേഹത്തെ അപമാനിക്കരുത് !

Malayalam Breaking News

രാഷ്ട്രീയത്തിലേക്കില്ല! എന്നെ ആ നേതാവുമായി താരതമ്യം ചെയ്ത് അദ്ദേഹത്തെ അപമാനിക്കരുത് !

രാഷ്ട്രീയത്തിലേക്കില്ല! എന്നെ ആ നേതാവുമായി താരതമ്യം ചെയ്ത് അദ്ദേഹത്തെ അപമാനിക്കരുത് !

പകരം വയ്ക്കാനില്ലാത്ത യുവ താരമാണ് പൃഥ്വിരാജ്. സിനിമയിൽ ഏറ്റവും ആത്മാർത്ഥത പുലർത്തുന്ന ചരുക്കം ചില നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. സിനിമയാണ് ജീവിതം എന്ന് പറയാതെ പറഞ്ഞിട്ടുള്ള പൃഥ്വിരാജ് നടനിൽ നിന്നും സംവിധായകനിലേക്കും നിർമ്മാതാവിലേക്കുമെല്ലാം കാലെടുത്തുവച്ചു കഴിഞ്ഞു.

നടന്മാരുടെ രാഷ്ട്രീയ പ്രവേശനം എപ്പോഴും ചർച്ചയാവാറുണ്ട്. ഈയിടെ മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശന വാർത്തകളും വളരെയധികം ചർച്ചയായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്ക് പോകില്ലെന്ന് നടന്‍ പൃഥ്വിരാജ്. അത്തരത്തിലുള്ള ഓഫര്‍ വന്നാല്‍ നിരസിക്കും. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രിത്വിരാജിന്റെ ഇംഗ്ലീഷ് ട്രോളന്മാർക്ക് ഇപ്പോഴും ആഘോഷമാണ്. ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരുമായി തന്നെ താരതമ്യം ചെയ്ത് അദ്ദേഹത്തെ അപമാനിക്കരുതെന്നും താരം പറഞ്ഞു. അദ്ദേഹം വലിയ പണ്ഡിതനാണ്. ഭാഷാ, ചരിത്രം, രാഷ്ട്രീയം എന്നിവയെ കുറിച്ച്‌ തരൂരിന് നല്ല അറിവുണ്ട്.

താന്‍ കോളജ് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ആളാണ് താനെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

interview with prithviraj

More in Malayalam Breaking News

Trending