Malayalam Breaking News
‘എനിക്ക് 70 വയസാകാറായി, ഇത്ര പ്രായമുള്ള ഒരു മനുഷ്യനെ ഇങ്ങനെയൊക്കെ പീഡിപ്പിക്കാമോ’ രജനീകാന്ത്
‘എനിക്ക് 70 വയസാകാറായി, ഇത്ര പ്രായമുള്ള ഒരു മനുഷ്യനെ ഇങ്ങനെയൊക്കെ പീഡിപ്പിക്കാമോ’ രജനീകാന്ത്
സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായ പേട്ട വൻ വിജയവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയതിനു പിന്നിൽ പീറ്റര്‍ ഹെയ്ന് ആണ്. ചിത്രീകരണത്തിന്റെ ഒരവസരത്തില്‍ തനിക്ക് പ്രായം എഴുപതായെന്നും ഇത്രത്തോളം പീഡനം വേണോ എന്നുവരെ രജനി തന്നോട് ചോദിച്ചിരുന്നുവെന്ന് പറയുകയാണ് പീറ്റര്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
പീറ്റർ ഹെയ്ൻ പറയുന്നു
‘ചിത്രത്തില്‍ നുഞ്ചാക്ക് ഫൈറ്റ് സ്വീക്വന്‍സ് ഉണ്ട്. കത്തി, തോക്ക് ഇതൊക്കെ രജനിസാര്‍ മുന്‍പും പല ചിത്രങ്ങളിലും ചെയ്തിട്ടുണ്ട്. ബ്രൂസ്ലീക്ക് ശേഷം പലരും അത് ചെയ്തിട്ടുണ്ടെങ്കിലും രജനി സാര്‍ ചെയ്താല്‍ അതിലൊരു പ്രത്യേകതയുണ്ടാകുമെന്ന് തോന്നി. സംവിധായകനുമായി ചര്‍ച്ച ചെയ്തു. നുഞ്ചാക്ക് ചെയ്യണമെങ്കില്‍ നല്ല പരിശീലനം വേണമെന്നും ഇത് രജനിസാറിനോട് പറയണമെന്നും സംവിധായകനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം ആ ദൗത്യം എന്നെ ഏല്‍പ്പിച്ചു.
അങ്ങനെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്‍പെ രജനിസാറിനെ കാണണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വീട്ടിലെത്തി അദ്ദേഹത്തോട് കാര്യം പറഞ്ഞു. നുഞ്ചാക്കിനെക്കുറിച്ചും വേണ്ട പരിശീലനത്തെക്കുറിച്ചും സംസാരിച്ചു. ഷൂട്ടിംഗിന് മുന്‍പ് പരിശീലനം നടത്താന്‍ അദ്ദേഹം സമ്മതിച്ചു. പിന്നീട് വേഗത കൂട്ടണമെന്ന് ആവശ്യപ്പെട്ടു. ഒന്നരമാസത്തെ പരിശീലനം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൈ വേദനിക്കുന്നുവെന്നു പറഞ്ഞു.
ഇടയ്ക്കിടെ എന്നോടദ്ദേഹം പറയുമായിരുന്നു, ‘എനിക്ക് 70 വയസാകാറായി, ഇത്ര പ്രായമുള്ള ഒരു മനുഷ്യനെ ഇങ്ങനെയൊക്കെ പീഡിപ്പിക്കാമോ’ എന്ന്. സര് ഇതൊക്കെ ചെയ്താല്‍ ആരാധകര്‍ക്ക് സന്തോഷമാകുമെന്ന് മറുപടി നല്കി. പരിശീലനം കാരണമാണ് ആ രംഗങ്ങള്‍ ഇത്ര മനോഹരമായി പ്രേക്ഷകരിലേക്കെത്തിയത്’- പീറ്റര്‍ പറയുന്നു.
interview with peter hein
