Malayalam Breaking News
തനിക്ക് എല്ലാ സമയത്തും പ്രസക്തിയുണ്ട് അതിന് പല കാരണങ്ങളുമുണ്ട് – കജോൾ
തനിക്ക് എല്ലാ സമയത്തും പ്രസക്തിയുണ്ട് അതിന് പല കാരണങ്ങളുമുണ്ട് – കജോൾ
ബോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് കജോള്‍. സിനിമയിലെ ഷാരൂഖ് കജോൾ പ്രണയ ജോഡികളെ ഇഷ്ട്ടപ്പെടാത്ത സിനിമ പ്രേമികളില്ല. അജയ് ദേവ്ഗണിന്റെ പ്രിയപ്പെട്ട ഭാര്യയായ ശേഷവും രണ്ടുമക്കളുടെ അമ്മയായ ശേഷവും കജോളിന്റെ സിനിമാ ജീവിതത്തിന് ഒരുമാറ്റവും വന്നിട്ടില്ല. നാല്‍പ്പത്തിനാലാമത്തെ വയസില്‍ പല നായികമാരും നായകന്റെ അമ്മ വേഷം ചെയ്യുമ്ബോള്‍ കജോളിന്നും നായികയായി തന്നെ അഭിനയിച്ചുകൊണ്ടേ ഇരിക്കുന്നു.
പ്രശസ്തിയാര്‍ജ്ജിക്കുകയെന്നത് എളുപ്പമാണെന്നും എന്നാല്‍ ഒരു താരമാകാന്‍ ഇക്കാലത്ത് എല്ലാവര്ക്കും കഴിയില്ലെന്നും പറഞ്ഞിരിക്കുകയാണ് കജോള്‍. ഇന്ന് പ്രശസ്തരായവര്‍ കുറെയധികം ഉണ്ടെന്നും എന്നാല്‍ വളരെ കുറവ് താരങ്ങള്‍ മാത്രമേയുള്ളു എന്നുമാണ് കജോളിന്റെ അഭിപ്രായം. തനിക്ക് ഈ സമയത്തും പ്രസക്തിയുണ്ടെന്നും അതിന് പല കാരണവുണ്ടെന്നും കജോള്‍ പറയുന്നു. പതിനാറാമത്തെ വയസായിരുന്ന സമയത്തേക്കാള്‍ താന്‍ ഇപ്പോള്‍ സ്മാര്‍ട്ടും കൂളുമാണെന്ന് കജോള്‍ പറയുന്നു.
തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും കജോള്‍ പറഞ്ഞു. സിനിമാ ജീവിതത്തിന്റെ തുടക്കം അത്ര നല്ലതായിരുന്നില്ല.
അഭിനയത്തെ കരിയറായും കണ്ടിരുന്നില്ല. ഒഴുക്കിനനുസരിച്ച് പോവുകയായിരുന്നു. അഭിനയിച്ച സിനിമകളൊക്കെ തന്റെ തീരുമാനമായിരുന്നു എന്നും കജോള്‍ പറഞ്ഞു.
interview with kajol
