Connect with us

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര വനിത ചലച്ചിത്രോത്സവം കൊട്ടാരക്കയിൽ

Malayalam

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര വനിത ചലച്ചിത്രോത്സവം കൊട്ടാരക്കയിൽ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര വനിത ചലച്ചിത്രോത്സവം കൊട്ടാരക്കയിൽ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും. ഈ വിവരം മന്ത്രി കെഎൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കൊട്ടാരക്കര മിനർവ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലായി നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ ഫീച്ചർ സിനിമകളും ഡോക്യുമെന്ററികളും ഉൾപ്പെടെ 25 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം:

കൊട്ടാരക്കരയിൽ അന്താരാഷ്ട്ര ചലച്ചിത്രമേള.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കുകയാണ്. കൊട്ടാരക്കരയുടെ സമഗ്ര വികസനവും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുന്നതിനായി കൊട്ടാരക്കര എംഎൽഎ എന്ന നിലയിൽ ആവിഷ്കരിച്ച ‘സമഗ്ര കൊട്ടാരക്കര’ പദ്ധതിയുടെ ഭാഗമായാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

കൊട്ടാരക്കര മിനർവ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലായി നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ ഫീച്ചർ സിനിമകളും ഡോക്യുമെന്ററികളും ഉൾപ്പെടെ 25 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. 29ാമത് ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, കലാ സാംസ്കാരിക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

ചലച്ചിത്രമേളയുടെ (ഡബ്ള്യു.ഐ.എഫ്.എഫ്) ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. https://registration.iffk.in/ എന്ന വെബ്സൈറ്റ് മുഖേന രജിസ്ട്രേഷൻ നടത്താം. ജി.എസ്.ടി ഉൾപ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാർത്ഥികൾക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ഓഫ് ലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം മെയ് 18 മുതൽ കൊട്ടാരക്കര ചന്തമുക്കിൽ ആരംഭിക്കുന്ന സാംഘാടക സമിതി ഓഫീസിൽ ഏർപ്പെടുത്തും.

മറ്റ് സ്ഥലങ്ങളിൽ നിന്ന് മേളയിൽ പങ്കെടുക്കാൻ വരുന്നവർക്ക് ആവശ്യമുള്ള പക്ഷം കൊട്ടാരക്കര കിലയിൽ കുറഞ്ഞ നിരക്കിൽ താമസസൗകര്യം ലഭിക്കുന്നതാണ്. ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടേണ്ടതാണ്.

[email protected]

9496150327

More in Malayalam

Trending

Recent

To Top