Malayalam
താന്‍ യാതൊരു കുറ്റവും ചെയ്തില്ല, നിരപരാധിയാണ്, 60 ദിവസങ്ങള്‍ക്കു മേലായി കസ്റ്റഡിയില്‍ കഴിയുന്നു; ജാമ്യം അനുവദിക്കണമെന്ന് ഇന്‍സ്റ്റാഗ്രാം റീല്‍സ് താരം വിനീത്
താന്‍ യാതൊരു കുറ്റവും ചെയ്തില്ല, നിരപരാധിയാണ്, 60 ദിവസങ്ങള്‍ക്കു മേലായി കസ്റ്റഡിയില്‍ കഴിയുന്നു; ജാമ്യം അനുവദിക്കണമെന്ന് ഇന്‍സ്റ്റാഗ്രാം റീല്‍സ് താരം വിനീത്
കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്ന വാര്‍ത്തയാണ് ടിക് ടോക് ഇന്‍സ്റ്റാഗ്രാം താരം വിനീത് വിജയനെ പീ ഡന കേസില്‍ അറസ്റ്റ് ചെയ്തുവെന്നത്. ഇപ്പോഴിതാ വിനീതിന്റെ ജാമ്യഹര്‍ജിയില്‍ ഒക്ടോബര്‍10 നു സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ കോടതി.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് വിനീതിനെ 62 ദിവസങ്ങളിലായി റിമാന്‍ഡിലാണ്. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കുന്ന പ്രഥമദൃഷ്ട്യാ വസ്തുതകള്‍ കേസ് റെക്കോര്‍ഡില്‍ ഉണ്ടായത് കൊണ്ട് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റ കൃത്യങ്ങളും താന്‍ ചെയ്തിട്ടില്ല എന്നുമാണ് വിനീത് പറയുന്നത്.
കോടതി കല്‍പ്പിക്കുന്ന ഏത് വ്യവസ്ഥയും പാലിക്കാന്‍ താന്‍ തയ്യാറാണ്. തന്റെ സാന്നിധ്യം കൃത്യമായി ഉറപ്പാക്കാന്‍ യോഗ്യരായ ജാമ്യക്കാര്‍ ഹാജരുണ്ട്. 60 ദിവസങ്ങള്‍ക്കു മേലായി താന്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. അതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും വിനീത് ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
കാര്‍ വാങ്ങാന്‍ ഒപ്പം വരാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലില്‍ എത്തിച്ച് ബ ലാത്സംഗം ചെയ്തു എന്നാണ് വിനീതിനെതിരെയുള്ള പരാതി. വീട്ടമ്മമാരെയും പെണ്‍കുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്സ് നല്കി സൗഹൃദം സ്ഥാപിക്കുന്നതാണ് വിനീതിന്റെ രീതി. പൊലീസില്‍ ജോലി ഉണ്ടായിരുന്ന താന്‍ ചില ശാരീരിക പ്രശ്നങ്ങള്‍ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊള്‍ ഒരു പ്രമുഖ ചാനലില്‍ ജോലി ചെയ്യുന്നു എന്നുമാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറയുന്നത്.
എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ റീല്‍സ് ഇടുന്നത് അല്ലാതെ ഇയാള്‍ക്ക് മറ്റ് ജോലികള്‍ ഇല്ല എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ കണ്ടോണ്മെന്റ് പൊലീസ് സ്റ്റേഷനില്‍ മോഷണവും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും ഉള്ളതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിവാഹിതരായ സ്ത്രീകളുമായി ഇയാള്‍ക്ക് വലിയതോതില്‍ ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. നിരവധി വീഡിയോ ദൃശ്യങ്ങള്‍ വിനീതിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു.
