Connect with us

ഒടിടി കച്ചവടം നടക്കാത്തതിനാല്‍ സൂപ്പര്‍ താരങ്ങളുടെ ‘ഓണചിത്രങ്ങള്‍’ എത്തിയില്ല; റിലീസ് പ്ലാനിംഗില്‍ വീഴ്ചയില്ലെന്ന് ലിബര്‍ട്ടി ബഷീര്‍; ഗോള്‍ഡ് ഉടനെത്തുമെന്ന് അല്‍ഫോണ്‍്‌സ് പുത്രനും ലിസ്റ്റിന്‍ സ്റ്റീഫനും

Malayalam

ഒടിടി കച്ചവടം നടക്കാത്തതിനാല്‍ സൂപ്പര്‍ താരങ്ങളുടെ ‘ഓണചിത്രങ്ങള്‍’ എത്തിയില്ല; റിലീസ് പ്ലാനിംഗില്‍ വീഴ്ചയില്ലെന്ന് ലിബര്‍ട്ടി ബഷീര്‍; ഗോള്‍ഡ് ഉടനെത്തുമെന്ന് അല്‍ഫോണ്‍്‌സ് പുത്രനും ലിസ്റ്റിന്‍ സ്റ്റീഫനും

ഒടിടി കച്ചവടം നടക്കാത്തതിനാല്‍ സൂപ്പര്‍ താരങ്ങളുടെ ‘ഓണചിത്രങ്ങള്‍’ എത്തിയില്ല; റിലീസ് പ്ലാനിംഗില്‍ വീഴ്ചയില്ലെന്ന് ലിബര്‍ട്ടി ബഷീര്‍; ഗോള്‍ഡ് ഉടനെത്തുമെന്ന് അല്‍ഫോണ്‍്‌സ് പുത്രനും ലിസ്റ്റിന്‍ സ്റ്റീഫനും

കോവിഡ് രണ്ടാം തരംഗത്തില്‍ വീട്ടില്‍ ലോക്കായവര്‍ക്ക് മുന്നിലേ്ക്ക് എത്തിപ്പെട്ട വിശാലമായ പ്ലാറ്റ്‌ഫോമാണ് ഒടിടി. ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ പ്രശസ്തിയു പണവും ലഭിക്കുമെന്നതിനാല്‍ തന്നെ ചില സംവിധായകരും നിര്‍മ്മാതാക്കളും ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വില്‍ക്കാറുണ്ട്. ചില മലയാള ചിത്രങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളിലേയ്ക്ക് പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രം റിലീസായി കുറച്ച് നാളു കഴിയുമ്പോഴേയ്ക്കും അതിനെ ഒടിടിയ്ക്ക് കൈമാറും. ഇത്തരം നടപടികള്‍ അരങ്ങേറാന്‍ തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ. തിയേറ്ററിനു മേല്‍ ഒടിടി ആധിപത്യം സ്ഥാപിക്കുമ്പോള്‍ നഷ്ടത്തിന്റെ കയങ്ങളില്‍ പെട്ടിരിക്കുന്നത് തിയേറ്റര്‍ ഉടമകളാണ്.

photo courtesy KERALA 9

കോവിഡ് വന്നതിന് ശേഷം ഇത് ആദ്യമായാണ് പൂര്‍ണ സ്വാതന്ത്യത്തോടെ മലയാളികള്‍ ഒരു ഓണം ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ പരമാവധി ആഘോഷപൂര്‍വ്വമാക്കാനാണ് പലരും ശ്രമിച്ചത്. എന്നാല്‍ അത് കൃത്യമായി സാധിച്ചില്ല എന്ന് വേണം കരുതാന്‍. എന്തെന്നാല്‍ തിയേറ്ററുകളില്‍ സൂപ്പര്‍താരചിത്രങ്ങളില്ലാതിരുന്ന ഒരു ഓണക്കാലമാരുന്നു കടന്നു പോയത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കളുമൊക്കെയായി ‘ഓണസിനിമ’ കാണാനിരുന്ന മലയാളികള്‍ക്ക് ഇത്തവണ അതിന് കഴിഞ്ഞില്ല.

ഇപ്പോഴിതാ ഈ സംഭവതെത കുറിച്ച് തുറന്ന് പറയുകയാണ് നിര്‍മാതാവും തിയേറ്ററുടമയുമായ ലിബര്‍ട്ടി ബഷീര്‍. േ്രപക്ഷകര്‍ ആവേശത്തോടെ എത്തേണ്ട തിയേറ്ററുകളില്‍ സംഭവിച്ച് റിലീസ് പ്ലാനിങ്ങില്‍ വരുന്ന വീഴ്ചയല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒടിടി കച്ചവടം നടക്കാതെ പോയതിനാലാണ് സൂപ്പര്‍താര ചിത്രങ്ങളടക്കം ഓണത്തിന് തിയേറ്ററുകളിലെത്താതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ശരിക്ക് പ്ലാനിങ്ങില്‍ വരുന്ന വീഴ്ചയല്ല അത്. തിയേറ്ററുകളൊക്കെ പഴയപോലെ വൈഡ് റിലീസ് ഒക്കെ ചെയ്യുന്നുണ്ട്. പ്രശ്‌നം പറ്റിയത് വലിയ സിനിമകള്‍ക്ക് ഒടിടി അവകാശം ഉദ്ദേശിച്ചപോലെ കിട്ടിയില്ല എന്നുള്ളിടത്താണ്. ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്ന് കോടാനുകോടി രൂപ പലര്‍ക്കും നഷ്ടംവന്നിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഫഹദ് ഫാസിലിന്റെയുമെല്ലാം പടത്തിന് വമ്പന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇത്ര ആഴ്ച കഴിഞ്ഞിട്ട് ഒടിടിയില്‍ റിലീസ് ചെയ്യാമെന്ന് അവരും തീരുമാനമെടുത്തിട്ടുണ്ട് എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന സിനിമ ഓണത്തിന് പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് മാറ്റുകയായിരുന്നു. ഗോള്‍ഡ് എന്ന സിനിമ വര്‍ക്ക് തീരാത്തതുകൊണ്ടാണ് റിലീസാവാതിരുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മറ്റ് രണ്ട് സൂപ്പര്‍താര ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമില്‍ വില്പന നടക്കാത്തതുകൊണ്ട് മാത്രമാണ് തിയേറ്ററുകളിലെത്താതിരുന്നത്.

മറ്റ് ചെറിയ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമിന് കണക്കാക്കി ഉണ്ടാക്കുകയും ഒ.ടി.ടി വില്പന നടക്കാത്തതുകൊണ്ട് തിയേറ്ററുകളിലേക്ക് തള്ളിവിടുകയുമാണ് ഉണ്ടായത്. ഇപ്രാവശ്യത്തെ ഓണം മുഴുവന്‍ ഡാമേജ് ആയി. ഈ ഓണത്തിന് കേരളത്തിലെ ഒരു തിയേറ്ററും ഫുള്‍ ആയിപ്പോയിട്ടില്ല. 50, 100 പേരെ വെച്ച് എനിക്ക് പടം കളിപ്പിക്കേണ്ടിവന്നിട്ടുണ്ട്. 15 ആള്‍, പത്താളെ വെച്ചൊക്കെയാണ് തിയേറ്റര്‍ ഇപ്പോള്‍ മുന്നോട്ടുകൊണ്ടുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമ സ്ഥിരം തിയേറ്ററില്‍ കാണുന്നവര്‍ ഒരിക്കലും ഒടിടിയിലേക്ക് പോകില്ല. ഉദാഹരണത്തിന് കുഞ്ചാക്കോ ബോബന്റെ ന്നാ താന്‍ കേസ് കൊട് എന്ന സിനിമ ഒടിടിയില്‍ വന്നിട്ടും തിയേറ്ററില്‍ ആളുണ്ടായിരുന്നു. ഒടിടിയില്‍ വന്ന സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ഫിയോക്ക് എന്ന സംഘടന നിരോധിച്ചിടത്താണ് ഇത്. അതൊരു തെറ്റായ തീരുമാനമാണ്. കാരണം അവതാര്‍ എന്ന സിനിമ ഒടിടിയില്‍ ഉള്ളപ്പോളാണ് ആ സിനിമ ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടുന്നത്. അതേസമയം നന്നായി ഓടിക്കൊണ്ടിരുന്ന ഒരു മലയാള സിനിമ ഒടിടിക്ക് കൊടുത്തു എന്ന ഒറ്റക്കാരണം കൊണ്ട് തിയേറ്ററില്‍ നിന്ന് പിന്‍വലിക്കാന്‍ ഈ സംഘടന നിര്‍ബന്ധിക്കുന്നുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.

അതേസമയം, അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം. നിരവധി ആരാധകരാണ് ഗോള്‍ഡിന്റെ റിലീസിനായി കാത്തിരിക്കുന്നത്. പലരും സംവിധായകനായ അല്‍ഫോണ്‍സ് പുത്രനോടും നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനോടും കമന്റുകളിലും മറ്റുമായി ചിത്രത്തിന്റെ വിശേഷങ്ങളും റിലീസിനെ കുറിച്ചുമെല്ലാം ചോദിക്കാറുണ്ട്. കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്.. കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലന്‍സ് ഉണ്ട്. അത് തീരുമ്പോള്‍ തന്നെ ഞാന്‍ ഡേറ്റ് പറയാം. അതുവരെ ക്ഷമിക്കണം ബ്രോ’ എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ ആരാധകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്.

ഈ ഓണക്കാലത്തു നിങ്ങളെപ്പോലെ ഞാനും പ്രതീക്ഷ അര്‍പ്പിച്ചു, നിങ്ങളില്‍ ഒരുവനായിരുന്നു കാണാന്‍ ആഗ്രഹിച്ച ചിത്രമായിരുന്നു ‘ഗോള്‍ഡ്’. പക്ഷെ ചില സാങ്കേതിക കാരണങ്ങളാല്‍ ‘ഗോള്‍ഡ്’ ഒരാഴ്ച വൈകിയേ നിങ്ങള്ക്ക് മുന്നില്‍ എത്തുകയുള്ളു.
അത് അതിന്റെ പൂര്‍ണ്ണ പെര്‍ഫെക്ഷനോട് കൂടി എത്തിക്കാന്‍ വേണ്ടിയിട്ടു മാത്രമാണ് വൈകുന്നത്. ഓണാഘോഷമെല്ലാം കഴിഞ്ഞു മുഴുവന്‍ കാശും തീര്‍ക്കേണ്ട. ഒരു ടിക്കറ്റിനുള്ള പൈസ ബാക്കി വച്ചേക്കണേ. അപ്പോള്‍ എല്ലാം പറഞ്ഞ പോലെ…അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞപോലെ ഒരാഴ്ച വൈകി തിയേറ്ററില്‍ കാണാന്‍ സാധിക്കട്ടെ’ എന്ന് ലിസ്റ്റിന്‍ സ്റ്റീഫനും കുറിച്ചു.

More in Malayalam

Trending