Connect with us

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുടെ ആ ത്മഹത്യ; അറസ്റ്റിലായ ആണ്‍ സുഹൃത്തിന്റെ മൊബൈലില്‍ നിന്നും നിര്‍ണായക ദൃശ്യങ്ങള്‍ കിട്ടി; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്

News

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പെണ്‍കുട്ടി സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തെത്തി. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നാലെ നടത്തിയ പരിശോധനയില്‍ ആണ്‍ സുഹൃത്തിന്റെ മൊബൈലില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് വിവരം. ഫോണില്‍ നിന്നും നിര്‍ണായക ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി.

മാത്രമല്ല, പെണ്‍കുട്ടിയുടെ കൂടുതല്‍ സുഹൃത്തുക്കളുടെ മൊഴി പൂജപ്പുര പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍ ആക്രമണം അല്ല മരണകാരണമെന്ന് കുടുംബം പറയുന്നു.

ഈ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റേയും മൊഴി രേഖപ്പെടുത്തും. യുവാവിനെ ഇന്നും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇയാളുടെ പശ്ചാത്തലമുള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.

More in News

Trending

Recent

To Top