Malayalam Breaking News
ഇന്ദ്രജിത്തിന് അനിയന് പൃഥ്വിയുടെ ജന്മദിനസമ്മാനം; കണ്ടവര്‍ പറയുന്നു ആഹാ!
ഇന്ദ്രജിത്തിന് അനിയന് പൃഥ്വിയുടെ ജന്മദിനസമ്മാനം; കണ്ടവര്‍ പറയുന്നു ആഹാ!
ജന്മദിനസമ്മാനമായി പിറന്നാള്‍ ദിനത്തിന് ചേട്ടന് ഇന്ദ്രജിത്തിന് അനുജന് പൃഥ്വിരാജ് വക കിടിലന്‍ സമ്മാനം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ജ്യേഷ്ഠനും നടനുമൊക്കെയായ ഇന്ദ്രജിത്തിന് ഹാപ്പി ബര്ത്ഡേ ഇന്ദ്രേട്ടാ എന്നു കുറിച്ചുകൊണ്ട് ഇന്ദ്രജിത്ത് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ആഹായുടെ പോസ്റ്റര്‍ പുറത്തുവിട്ടത്.
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി പുതുമുഖ സംവിധായകന് ബിബിന്‍ പോള്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ആഹാ’. ആഹായുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടാണ് നടന് ഇന്ദ്രജിത്തിന്റെ ആഹാ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ഡിസംബര്‍ 17 നാണ് ഇന്ദ്രജിത്തിന്റെ 40 ാം ജന്മദിനം. താരത്തെ സംബന്ധിച്ചിടത്തോളം ഇത് നല്ല കാലമാണ്. ജയലളിതയുടെ ജീവിതം പ്രതിപാദിക്കുന്ന ക്വീന്‍ എന്ന വെബ് സീരീസില്‍ എം ജി ആറായി വന്ന ഇന്ദ്രജിത്തിന്റെ അഭിനയം ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഏറെ കൈയ്യടി നേടിയിരുന്നു.
ആഹാ ചിത്രത്തില്‍ ശാന്തി ബാലചന്ദ്രനാണ് നായിക.
വടം വലിയെ ആസ്പദമാക്കി സ്പോര്‍ട്സ് ജോണറില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിനു പുറമേ, അമിത് ചക്കാലക്കല്‍, അശ്വിന് കുമാര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. തഗ്സ് ഓഫ് വാര് ആന്തം എന്ന പേരില്‍ ഒരു തീം സോംഗും ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. ആഹാ നെല്ലൂര്‍ എന്ന വടം വലി ടീമിന്റെ അമരക്കാരനായാണ് ഇന്ദ്രജിത് എത്തുന്നതെന്നാണ് അണിയറ സംസാരം. ഇന്ദ്രജിത്തിന്റെ വരാന്‍ പോവുന്ന നായകകഥാപാത്രമായുള്ള ചിത്രത്തില്‍ ആഹാ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
Indrajith Sukumaran
