Malayalam Breaking News
ഇന്ത്യൻ 2 വിൽ കമൽ ഹാസനൊപ്പം ആര്യയും …ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം അണിയറയിൽ ഒരുങ്ങുന്നു!
ഇന്ത്യൻ 2 വിൽ കമൽ ഹാസനൊപ്പം ആര്യയും …ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം അണിയറയിൽ ഒരുങ്ങുന്നു!
2.0യ്ക്കു ശേഷം ശങ്കര്‍ ഒരുക്കുന്ന ഇന്ത്യൻ 2 അണിയറയിൽ ഒരുങ്ങുകയാണ്. കമല്ഹാസന് നായകനാകുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്.
ചിത്രത്തില്‍ കമൽ ഹാസനൊപ്പം നടന് ആര്യയും എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ട ചിത്രം 2.0യ്ക്കു ശേഷമാണ് ശങ്കര്‍ കമല്ഹാസന് ചിത്രമൊരുക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്ന രണ്ടാം ഭാഗം മികച്ചതാകുമെന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും മറ്റും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഇന്ത്യന്‍ 2വില്‍ വമ്പൻ താരനിരയാണ് അണിനിരക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇന്ത്യന്‍ റിലീസ് ചെയ്ത് 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമയ്ക്കൊരു രണ്ടാം ഭാഗവുമായി അണിയറപ്രവര്‍ത്തകര്‍ എത്തുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സിൽ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു അവസാനിപ്പിച്ചിരുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സായിരിക്കും ഇന്ത്യന്‍ 2 നിര്‍മ്മിക്കുക. 200 കോടി ബഡ്ജറ്റിലായിരിക്കും സിനിമ ഒരുങ്ങുന്നത്.
സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ചെന്നൈയാണ് ഇന്ത്യന്‍ 2വിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. തമിഴ്നാട്ടിലെ പൊങ്കലിനോടനുബന്ധിച്ച് സിനിമയുടെ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പോസ്റ്ററുകളിലെല്ലാം തന്നെ സേനാപതിയായുളള കമല്‍ഹാസന്റെ മേക്ക് ഓവര്‍ തന്നെയായിരുന്നു ശ്രദ്ധേയമായിരുന്നത്. വിശ്വരൂപം 2വിനു ശേഷമാണ് കമല്ഹാസന് ശങ്കറിന്റെ ഇന്ത്യന്‍ 2വില്‍ അഭിനയിക്കുന്നത്. തന്റെ അഭിനയജീവിതത്തിലെ അവസാന ചിത്രമാകും ഇതെന്ന് അടുത്തിടെ കമല്ഹാസന് തന്നെ വെളിപ്പെടുത്തിയിരുന്നു.
വമ്പൻ താര നിര അണിനിരക്കുന്ന ചിത്രത്തില്‍ നടന് ആര്യയും എത്തുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്തിടെ കടുത്ത വര്‍ക്കൗട്ട് ചെയ്ത് ശരീരം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ താരം ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നടന് സിദ്ധാര്‍ത്ഥും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ കമല്ഹാസന് അവതരിപ്പിക്കുന്ന സേനാപതിയുടെ ചെറുമകനായിട്ടാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്. കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും നെടുമുടി വേണുവും അഭിനയിക്കുന്നു. രണ്ടാഴ്ച നീളുന്ന ചെന്നെെയിലെ ഷെഡ്യൂളിന് ശേഷം ഇന്ത്യന്‍ 2 സംഘം വിദേശത്തേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.
ഏട്ട് വിദേശരാജ്യങ്ങളിലാണ് സിനിമയ്ക്ക് ഷൂട്ടിംഗ് ഉളളതെന്നും അറിയുന്നു. പോസ്റ്റ് പ്രൊഡക്ഷനും മറ്റും ഏറെ സമയം വേണ്ടിവരുന്ന സിനിമ അടുത്ത വര്‍ഷമായിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴും നിറയെ ആരാധകരാണ് ചിത്രത്തിന്. അതുകൊണ്ട് തന്നെ സിനിമാരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2.
indian 2 movie
