Connect with us

ഒരു കാരണവുമില്ലാതെ സിനിമകളിൽ അത്തരം രംഗങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. എന്നാൽ ഞാൻ ആരേയും കുറ്റപ്പെടുത്തുന്നില്ല; തന്നെ സീരിയൽ കിസ്സർ എന്ന് വിളിക്കുന്നതിനെ കുറിച്ച് ഇമ്രാൻ ഹാഷ്മി

Bollywood

ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ഇമ്രാൻ ഹാഷ്മി. സിനിമയിലെ തുടക്കം കാലം മുതൽ ചുംബന സീനുകൾ ചെയ്തതു കൊണ്ടാണ് നടന് സീരിയൽ കിസ്സർ എന്ന പേര് ലഭിച്ചത്. ഇപ്പോഴിതാ തന്നെ സീരിയൽ കിസ്സർ എന്ന് വിശേഷിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ.

ഇപ്പോൾ അതിൽ കുഴപ്പമില്ല. എന്റെ പേരിന് മുമ്പിൽ മാധ്യമങ്ങളും ‘സീരിയിൽ കിസ്സർ’ എന്ന വിശേഷണം ഉപയോഗിച്ചു. 2003 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ അത് എനിക്കൊരു ലേബലായി തീർന്നു. മാർക്കറ്റിങ്ങിനായി അത് ഉപയോഗിക്കാൻ തുടങ്ങി. ഒരു കാരണവുമില്ലാതെ സിനിമകളിൽ അത്തരം രംഗങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. എന്നാൽ ഞാൻ ആരേയും കുറ്റപ്പെടുത്തുന്നില്ല.

സീരിയൽ കിസ്സർ എന്ന പ്രതിച്ഛായയിൽ നിന്ന് പുറത്തുകടക്കാൻ വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യുന്നത് സ്വീകരിക്കാൻ പ്രേക്ഷകർ തയ്യാറായിരുന്നില്ല. അഭിനേതാവെന്ന നിലയിൽ ഗൗരവമായി പരിഗണിക്കണമെന്ന് ആഗ്രഹിച്ചു. വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ ശ്രമിച്ചു. എന്നാൽ അപ്പോൾ ആളുകൾ പറയും, ‘കൊള്ളാം പക്ഷേ ഇതിൽ അത് ഇല്ലല്ലോ’ എന്ന്.

ഞാൻ പുതിയത് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുകയാണ്. ഞാനൊരു നടനാണ്. വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുക എന്നത് എന്റെ ജോലിയാണ്. എന്തിനാണ് എപ്പോഴും ഒന്ന് തന്നെ കാണണം എന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് എനിക്കത് അരോചകമായി തോന്നിയത്. അല്ലാത്തപക്ഷം എനിക്ക് യാതൊരു എതിർപ്പുമില്ല എന്നും നടൻ പറഞ്ഞു.

More in Bollywood

Trending

Recent

To Top