Bollywood
ഹൃദയവുമായി ഹൃത്വിക് റോഷന്റെ പോസ്റ്റ്; കാരണം വ്യക്തമാക്കി താരം!
ഹൃദയവുമായി ഹൃത്വിക് റോഷന്റെ പോസ്റ്റ്; കാരണം വ്യക്തമാക്കി താരം!
ബോളിവുഡിലെ തിരക്കേറിയ താരമാണ് ഹൃത്വിക് റോഷൻ. ആക്ഷനിലും റൊമാന്‍സിലുമെല്ലാം സ്വതസിദ്ധമായ സ്റ്റൈലുമായാണ് അദ്ദേഹം എത്തിയത്. ഇപ്പോൾ ഇതാ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് സമൂഹ മാധ്യമങ്ങയിൽ ശ്രദ്ധ നേടിയത്. ഹൃത്വിക് റോഷൻ ഹൃദയത്തിന്റെ ഫോട്ടോയാണ് മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഹൃദയം പങ്കുവെച്ചതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്.
എന്റെ ഹൃദയത്തിന്റെ ആകൃതി. നമ്മള് എത്ര ദുർബലരാണ്. എല്ലായ്പ്പോഴും എല്ലാവരാലും സ്നേഹിക്കപ്പെടാൻ നമ്മള് സ്വന്തം ജീവിതത്തിന്റെ പകുതിയിലധികം ചെലവഴിക്കേണ്ടി വരരുതെന്ന് ആഗ്രഹിക്കുന്നു. നാമെല്ലാവരും ഒരുപോലെയാണെന്ന് എളുപ്പത്തിൽ മറക്കും. സ്നേഹം കൊണ്ട് നിർമ്മിച്ചതെന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്.
ബാലതാരമായാണ് ഹൃത്വിക് റോഷന് സിനിമയില്‍ അരങ്ങേറിയത്. സൂപ്പര്‍ 30,വാര് എന്നീ രണ്ട് ചിത്രങ്ങളാണ് നടന്റെതായി പുറത്തിറങ്ങിയിരുന്നത്. ഈ ചിത്രങ്ങളിലൂടെയാണ് ഹൃതിക് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. എന്നാൽ സൂപ്പർ 30 യിൽ നിന്നും വാറിലേക്ക് ദൂരം വളരെ കൂടുതലായിരുന്നു എന്നാണ് ഹൃതിക് പറയുന്നത് . കാരണം വാറിൽ അധ്യാപക വേഷമായതിനാൽ ഫിറ്റ് ബോഡി മാറ്റി ശരീരം വണ്ണം വച്ചിരുന്നു ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു വാർ സിനിമയിലെ കബീർ എന്ന കഥാപാത്രം.രണ്ട് മാസത്തെ കഠിനാദ്ധ്വാനം കൊണ്ടാണ് സിക്സ്പായ്ക്കിലേക്ക് എത്തുന്നത്.
Hrithik Roshan instagram post
