News
ഹണി സിംഗിന്റെ ഗാനങ്ങളില്‍ ലൈ ംഗിക ചുവയുള്ള വാക്കുകളും സ്ത്രീവിരുദ്ധവും; എങ്കില്‍ തന്റെ പാട്ട് എന്തിന് കേള്‍ക്കുന്നുവെന്ന് ഗായകന്
ഹണി സിംഗിന്റെ ഗാനങ്ങളില്‍ ലൈ ംഗിക ചുവയുള്ള വാക്കുകളും സ്ത്രീവിരുദ്ധവും; എങ്കില്‍ തന്റെ പാട്ട് എന്തിന് കേള്‍ക്കുന്നുവെന്ന് ഗായകന്
ബോളിവുഡ് ഹിറ്റ് ഗാനങ്ങളിലൂടെയും റാപ്പ് മ്യൂസിക്കിലൂടെയും ആരാധകരെ സ്വന്തമാക്കിയ ഗായകനാണ് യോ യോ ഹണി സിങ്. നിരവധി പ്രേക്ഷകരുള്ള ഹണി സിങ്ങിന്റെ പാട്ടുകള്‍ക്ക് വിമര്‍ശകരും കുറവല്ല. പാട്ടിനായി ചിട്ടപ്പെടുത്തുന്ന വരികളില്‍ സ്ത്രീ വിരുദ്ധത കലര്‍ത്തുന്നുവെന്നും ലൈ ംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിക്കുന്നുവെന്നുമാണ് ഗായകനെതിരെ വ്യാപകമായുയര്‍ന്ന ആരോപണം.
എന്നാല്‍ ഇപ്പോഴിതാ ഇത്തരം വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഹണി സിങ്ങ്. താന്‍ ചിട്ടപ്പെടുത്തുന്ന വരികള്‍ പോലയുളള എല്ലാ കാര്യങ്ങളോട് ആളുകള്‍ വളരെ സെന്‍സിറ്റീവായാണ് പ്രതികരിക്കുന്നതെന്ന് ഹണി സിങ് പറയുന്നു. പാട്ടിന്റെ വരികളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ സ്ത്രീവിരുദ്ധമായിരുന്നെങ്കില് ആളുകള്‍ തന്റെ പാട്ട് കേള്‍ക്കില്ലായിരുന്നുവെന്നും ഗായകന് പറയുന്നു.
ഒരു സംഗീത സംവിധായകന് അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് പാടാനായി തന്നെ ക്ഷണിച്ചിരുന്നു. എന്റെ വരികളില്‍ സ്ത്രീവിരുദ്ധതയുണ്ടെങ്കില്‍ ഒരിക്കലും എന്നെ അദ്ദേഹം പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിക്കില്ലായിരുന്നു.
ഒന്നും മനപ്പൂര്‍വം ചെയ്യുന്നതല്ല. പ്രായമായ സ്ത്രീകള്‍ വരെ സ്റ്റേജില്‍ കയറി എന്റെ പാട്ടിന് നൃത്തം ചെയ്യാറുണ്ട്. ആളുകള്‍ ഈയിടെയായി ഇത്തരം കാര്യങ്ങളോട് സെന്‍സിറ്റീവ് ആയാണ് പ്രതികരിക്കുന്നത്,’ എന്നും ഹണി സിങ് പറഞ്ഞു.
