ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് നടനും സംവിധായകനുമായ പീറ്റര്‍ ഫോണ്ട അന്തരിച്ചു
Published on
നടനും സംവിധായകനുമായ പീറ്റര്‍ ഫോണ്ട അന്തരിച്ചു. 79 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോസ് ആഞ്ചല്‍സിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.1969ലെ ഈസി റൈഡര്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനാണ് പീറ്റര്‍ ഫോണ്ട. 1940 ഫെബ്രുവരി 23ന് ന്യൂയോര്‍ക്കിലായിരുന്നു ജനനം.
ഹോളിവുഡിലെ അതികായരായ ഫോണ്ട കുടുംബത്തിലെ അംഗമായ പീറ്റര്‍, മഹാനടന് ഹ?െന്റി ഫോണ്ടയുടെ മകനാണ്. നടി ജെയിന് ഫോണ്ട സഹോദരിയാണ്. നടി ബ്രിജെറ്റ് ഫോണ്ട മകളാണ്.
hollywood actor peter fonda passed away
Continue Reading
You may also like...
Related Topics:Passed Away, peter fonda
