അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി… ഞാനൊന്നും ഈ സിനിമയിലേ ഉണ്ടാകില്ല.. പക്ഷേ;മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇതുവരെയും അണിയറ പ്രവർത്തർ പുറത്ത് വിട്ടിട്ടില്ല. പൂര്‍ണ്ണമായും രാജസ്ഥാന്‍ ലൊക്കേഷനാക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു പിറന്നാളാഘോഷം ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നടന്നിരുന്നു. യുവനടന്‍ മനോജ് മോസസ് പിറന്നാള്‍ കേക്ക് മുറിക്കുമ്പോള്‍ മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയുമൊക്കെ സമീപത്ത് ഉണ്ടായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ എന്ന സാന്നിധ്യത്തെക്കുറിച്ച് പറയുകയാണ് ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരീഷ് പേരടി.
ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാളാണ്… മുന്നിൽ നിൽക്കുന്ന ഞങ്ങളല്ല താരങ്ങൾ… വലിപ്പച്ചെറുപ്പമില്ലാതെ, പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന.. എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന.. ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർത്ഥ താരം.. നമ്മുടെ ലാലേട്ടൻ.. അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി… ഞാനൊന്നും ഈ സിനിമയിലേ ഉണ്ടാകില്ല.. പക്ഷേ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല… അഭിമാനത്തോടെ ഞാൻ പറയും.. ഇത് മഹാനടൻ മാത്രമല്ല… മഹാ മനുഷ്യത്വവുമാണ്.. ഒരെയൊരു മോഹൻലാൽ…, ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
.ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
