ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ വിദ്വേഷ ട്വീറ്റിന് മറുപടിയുമായി നടൻ ഹരീഷ് പേരടി. സൈലന്റ് വാലിയില്‍ ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ വിദ്വേഷ ട്വീറ്റുമായി മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി രംഗത്ത് വന്നത് വാർത്തയായിരുന്നു.
സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ എന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം.
സ്വന്തം വീടെത്താൻ കിലോമിറ്ററുകളോളം നടന്ന മനുഷ്യർ ഉത്തേരേന്ത്യയുടെ തെരുവുകളിൽ മരിച്ചു വീണപ്പോൾ ഇവരെവിടെയായിരുന്നുവെന്ന് പേരടി ചോദിക്കുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിൽ നടന്ന സംഭവവും മലപ്പുറത്തിന്റെ തലയിൽ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വർഗ്ഗീയതയുമാണെന്ന് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
മലപ്പുറം ജില്ല മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ജില്ലയാണെന്ന്..മനേക ഗാന്ധി..സ്വന്തം വീടെത്താൻ കിലോമിറ്ററുകളോളം നടന്ന മനുഷ്യർ ഉത്തേരേന്ത്യയുടെ തെരുവുകളിൽ മരിച്ചു വിണപ്പോൾ ഇവരെവിടെയായിരുന്നു..നാൽക്കാലികളെ പോലെ ഇരുകാലികൾക്കും ഇവിടെ ജീവിക്കണ്ടേ?…
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിൽ നടന്ന സംഭവവും മലപ്പുറത്തിന്റെ തലയിൽ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വർഗ്ഗീയതയും അല്ലാതെ മറ്റെന്താണ് ?…നെഹ്റു ആദ്യമായി മലപ്പുറത്ത് വന്നപ്പോൾ എട്ടാം ക്ലാസ്സുകാരിയായ എന്റെ അമ്മ പുളിക്കലെ മീൻ ചാപ്പയിൽ വെച്ച് കൈ കൊട്ടികളി കളിച്ച് അദ്ദേഹത്തെ സ്വീകരിച്ച കഥ അഭിമാനത്തേടെ പറയുന്നത് കേട്ടാണ് ഞാനൊക്കെ വളർന്നത്..മലപ്പുറത്തിന്റെ നന്മ അറിയാൻ വേറെയെവിടയും പോകണ്ട..സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി…മലപ്പുറത്തിന്റെ നന്മയുടെ കാറ്റു കൊണ്ട ഒരു മനുഷ്യൻ …ഹരീഷ് പേരടി
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...