News
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഹനുമാന്‍ ടീം
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഹനുമാന്‍ ടീം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് ഹനുമാന്‍ ടീം. നടന്‍ തേജ സജ്ജ, സംവിധായകന്‍ പ്രശാന്ത് വര്‍മ്മ എന്നിവരാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചകള്‍ നടത്തുകയും ഹനുമാന്‍ വിഗ്രഹം അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. ഹനുമാന്‍ ടീമിനൊപ്പമുള്ള ചിത്രങ്ങള്‍ അമിത് ഷാ സമൂഹമാദ്ധ്യമമായ എക്‌സില്‍ പങ്കുവച്ചു.
‘ അടുത്ത കാലത്തിറങ്ങിയ വളരെ മികച്ച ചിത്രങ്ങളിലൊന്നായ ഹനുമാനിലെ നടന്‍ തേജ സജ്ജ, സംവിധായകന്‍ പ്രശാന്ത് വര്‍മ്മ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വളരെ പ്രശംസനീയ രീതിയിലാണ് ചിത്രത്തില്‍ ഭാരതത്തിന്റെ ആത്മീയ പാരമ്പര്യങ്ങളെയും സൂപ്പര്‍ഹീറോകളെയും ചിത്രീകരിച്ചിരിക്കുന്നത്. ഹനുമാന്‍ ടീമിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍ക്കും ആശംസകള്‍. എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ച് അമിത് ഷാ എക്‌സില്‍ പങ്കുവച്ച കുറിപ്പ്.
കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ തേജ സജ്ജയും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു. അമിത് ഷാ സാറിനെ നേരിട്ട് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. താങ്കളുടെ വാക്കുകള്‍ക്ക് നന്ദി എന്നായിരുന്നു തേജസജ്ജ പങ്കുവച്ച കുറിപ്പ്.
പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്ത ‘ഹനുമാന്‍’ എന്ന ചിത്രത്തില്‍ തേജ സജ്ജയായിരുന്നു ഹനുമാന്റെ വേഷത്തിലെത്തിയത്. കന്നട സിനിമാ മേഖലയില്‍ കഴിഞ്ഞ വര്‍ഷം വന്‍ വിജയം നേടിയ ഒരു ചിത്രം കൂടിയായിരുന്നു ഇത്. അമൃത അയ്യര്‍, വരലക്ഷ്മി ശരത്കുമാര്‍, രാജ് ദീപക് ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
