‘ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു..ഫാൻസുകാരുടെ വിവരമില്ലായമക്ക് വേണ്ടി കലാകാരനോട് കേരളം മുഴുവൻ കേൾക്കേ സ്നേഹം പ്രകടിപ്പിച്ചാൽ അത് താങ്കളുടെ പ്രസ്ക്തിയും അന്തസ്സും ഇനിയും ഉയർത്തും..

കളിചിരിതമാശകളും സ്കിറ്റും ഗെയിംസുമൊക്കെയായി ആകെ ചിരിമയമൊരുക്കുന്ന ഒരു പ്രമുഖ ചാനലിലെ പരിപാടിയുമായി ബന്ധപ്പെട്ട് അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ വിവാദങ്ങളിലേക്ക് എത്തിച്ചേർന്നിരുന്നു. ഷോയ്ക്കിടെയിലെ ഒരു കോമഡി സ്കിറ്റുമായി ബന്ധപ്പെട്ടായിരുന്നു വിവാദമായിരുന്നു അത്. സ്കിറ്റിനിടെ നടൻ മോഹൻലാലിനെ ലാലപ്പന് എന്ന് വിശേഷിപ്പിച്ചത് മോഹന്‍ലാല്‍ ഫാന്‍സിനെ അക്കെ ചൊടിപ്പിച്ചിരുന്നു. ഇതേതുടർന്നുണ്ടായ സൈബറാക്രമണങ്ങളെ തുടർന്ന് ചാനൽ തന്നെ ക്ഷമാപണവുമായി രംഗത്തെത്തി. എന്നാൽ പിന്നീട് ആ പരാമർശം നടത്തിയ നടൻ തന്നെ പരസ്യമായി രംഗത്തെത്തി മാപ്പു പറയുകയുമൊക്കെയുണ്ടായി.
അതേസമയം മിമിക്രി കലാകാരനായ ജോബിയായിരുന്നു സ്കിറ്റിനിടെ ഈ പരാമർശം നടത്തിയത്. ആയതിനാൽ തന്നെ ജോബി തന്നെ ലൈവ് വീഡിയോയിലൂടെ മോഹൻലാൽ ആരാധകരോട് മാപ്പ് പറയുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ മിമിക്രി കലാകാരന് പൂർണ്ണ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് കലാകാരന് താരം പിന്തുണയർപ്പിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം
ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാൻസ് അസോസിയേഷൻ എന്താണ് നേടിയത്….ഇത്തരം ഫാൻസ് ഗുണ്ടായിസം സാംസ്കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്…കേരളത്തിന്റെ മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിലും അദ്ദേഹത്തെ പ്രസംഗം മുഴുമിപ്പിക്കാൻ സമ്മതിക്കാത്ത രീതിയിൽ ഇതേ ഫാൻസുകാരുടെ അഴിഞ്ഞാട്ടം ഉണ്ടായതാണ്…ഇതിനൊക്കെ ഇനിയും സാംസ്കാരിക കേരളം വളം വെച്ചുകൊടുക്കണോ?…ഒരു നടൻ എന്ന നിലക്ക് ഞാൻ അങ്ങേയറ്റം ബഹുമാനിക്കുകയും എന്നോട് നല്ല വ്യക്തി ബന്ധം പുലർത്തുകയും ചെയ്യുന്ന മഹാനടനായ ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു…പ്രിയപ്പെട്ട ലാലേട്ടാ..ഈ ഫാൻസുകാരുടെ വിവരമില്ലായമക്ക് വേണ്ടി ഈ പാവപ്പെട്ട കലാകാരനോട് കേരളം മുഴുവൻ കേൾക്കേ സ്നേഹം പ്രകടിപ്പിച്ചാൽ അത് താങ്കളുടെ പ്രസ്ക്തിയും അന്തസ്സും ഇനിയും ഉയർത്തും…
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...