Connect with us

‘ഗുരുവായൂരമ്പല നടയിൽ’ വർക്ക് ആകില്ലെന്ന് ആദ്യമേ മനസിലായിരുന്നു, ഉച്ചക്ക് ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഈ സിനിമ കാണാൻ ശ്രമിക്കുക, അപ്പോൾ ഇഷ്ടപ്പടും; ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ്

Movies

‘ഗുരുവായൂരമ്പല നടയിൽ’ വർക്ക് ആകില്ലെന്ന് ആദ്യമേ മനസിലായിരുന്നു, ഉച്ചക്ക് ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഈ സിനിമ കാണാൻ ശ്രമിക്കുക, അപ്പോൾ ഇഷ്ടപ്പടും; ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ്

‘ഗുരുവായൂരമ്പല നടയിൽ’ വർക്ക് ആകില്ലെന്ന് ആദ്യമേ മനസിലായിരുന്നു, ഉച്ചക്ക് ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഈ സിനിമ കാണാൻ ശ്രമിക്കുക, അപ്പോൾ ഇഷ്ടപ്പടും; ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ്

പൃഥ്വിരാജ്- ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ​‘ഗുരുവായരൂരമ്പല നടയിൽ’. തിയേറ്ററുകളിൽ 90 കോടി കളക്ഷനാണ് ചിത്രം നേടിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ചിത്രം ഒടിടിയിൽ റിലീസിനെത്തിയത്. എന്നാൽ ഇതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ചിത്രത്തിനെതിരെ വന്നത്.

കോമഡികളൊന്നും വർക്ക് ആയില്ല, ക്രിഞ്ച് ഐറ്റം എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ. തിയേറ്ററിൽ പോയി സിനിമ കാണാതെ ഒടിടിയിലെത്തിയ ശേഷം കണ്ടവരായിരുന്നു വിമർശകരിൽ കൂടുതലും. എന്നാൽ ഇപ്പോഴിതാ ഇതിനെല്ലാം പടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ്.

ഒ.ടി.ടിയിൽ എത്തുമ്പോൾ സിനിമക്ക് അത്ര നല്ല സ്വീകരണം കിട്ടാൻ ചാൻസില്ലെന്ന് പ്രൈവറ്റ് സ്‌ക്രീനിങ് കഴിഞ്ഞപ്പോൾ തന്നെ ഏറെക്കുറെ മനസിലായിരുന്നു. തിയേറ്റർ റിലീസിന് മുന്നേ ഇതൊരു പോപ്‌കോൺ എന്റർടൈനറാണെന്ന് പറഞ്ഞത് അതുകൊണ്ടാണ്. തിയേറ്ററിൽ ഇതിലെ ഒരുവിധം കോമഡികളെല്ലാം വർക്കാകുമെന്ന് ഉറപ്പായിരുന്നു.

ഒ.ടി.ടിയിൽ കാണാൻ കാത്തിരിക്കുന്നവരോട് ഒരൊറ്റ കാര്യമേ പറയാനുള്ളൂ. ഉച്ചക്ക് ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഈ സിനിമ കാണാൻ ശ്രമിക്കുക, അപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടും. അല്ലാതെ രാത്രി ഒറ്റക്കിരുന്ന് ത്രില്ലർ സിനിമ കാണുന്ന മൂഡ് പോലെ സെറ്റാക്കി ഇരുന്നാൽ പടം കണ്ട് നിരാശപ്പെടേണ്ടി വരും എന്നാണ് ചിത്രത്തിന്റെ സംവിധായകൻ പറയുന്നത്.

മെയ് 16ന് ലോകമെമ്പാടും റിലീസ് ചെയ്ത ‘ഗുരുവായൂരമ്പല നടയിൽ’ അഞ്ച് ദിവസം കൊണ്ട് 50.2 കോടി രൂപയാണ് കളക്ഷൻ നേടിയത്. നേരത്തെ പൃഥ്വിരാജിന്റെ തന്നെ ‘ആടുജീവിതം’ ആണ് 4 ദിവസം കൊണ്ട് 50 കോടി കളക്ഷൻ പിന്നിട്ട് റെക്കോർഡ് സൃഷ്ടിച്ചത്. അതിനു തൊട്ടു പിന്നിലായി ‘ഗുരുവായൂരമ്പല നടയിലും’ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ ഓവർസീസ് മാർക്കറ്റിൽ പലയിടത്തും ‘ആടുജീവിത’ത്തേക്കാൾ വരവേൽപ്പ് ആണ് ഈ ചിത്രത്തിന് ലഭിച്ചത്.

ബേസിൽ ജോസഫിനെ നായകനാക്കി പുറത്തിറങ്ങിയ ‘ജയ ജയ ജയ ജയ’ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജും ഇ 4 എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നാണ് ‘ഗുരുവായൂരമ്പല നടയിൽ’ നിർമ്മിച്ചിരിക്കുന്നത്.

More in Movies

Trending

Recent

To Top