Malayalam Breaking News
പൊളിപ്പൻ കൂട്ടുകെട്ട് ;നിവിൻ പോളി നായകനായി എത്തുന്ന പടവെട്ടിനു സംഗീതമൊരുക്കാന്‍ ഗോവിന്ദ് വസന്ത
പൊളിപ്പൻ കൂട്ടുകെട്ട് ;നിവിൻ പോളി നായകനായി എത്തുന്ന പടവെട്ടിനു സംഗീതമൊരുക്കാന്‍ ഗോവിന്ദ് വസന്ത
By
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ സണ്ണി വെയ്നും നിര്‍മ്മാതാവായി എത്തുകയാണ്.
നിവിന്‍ പോളിയെ നായകനാക്കി സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. പടവെട്ട് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചിരുന്നത്.
96ലൂടെ തെന്നിന്ത്യയില്‍ താരമായ ഗോവിന്ദ് വസന്തയാണ് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. ‘കാതലേ കാതലേ’എന്ന ഗാനമാന് ഏവരും ഏറ്റെടുത്തത് കൂടാതെ ഗാനം ലോകമെമ്പാടും തരംഗം സൃഷ്ടിച്ചിരുന്നു . ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
പടവെട്ടില്‍ ഒരു ഗ്രാമീണ കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതിരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സമകാലിക സമുഹത്തെക്കുറിച്ചുളള നീരീക്ഷണങ്ങള്‍ രസകരമായ രീതിയില്‍ അവതരിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. നവാഗതനായ ലിജു കൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മുന്‍പ് സണ്ണി വെയ്ന്റെ തന്നെ നിര്‍മ്മാണത്തില്‍ മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡത്ത് എന്നൊരു നാടകം ലിജു ഒരുക്കിയിരുന്നു.
സെക്കന്‍ഡ് ഷോയിലൂടെയാണ് സണ്ണി വെയ്ന്‍ തുടക്കം കുറിച്ചത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് കരിയറിലെ പ്രധാനപ്പെട്ട തീരുമാനത്തെക്കുറിച്ച് അറിയിച്ചിട്ടുള്ളത്. താരത്തിന്റെ പ്രഖ്യാപനത്തെ ഏറ്റെടുത്ത് ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിട്ടുണ്ട്. സണ്ണിച്ചനും നിവിനും ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനും എത്തിയിട്ടുണ്ടായിരുന്നു .
ഡാനിയല്‍ സായൂജും ലിജുവും ചേര്‍ന്നാണ് പടവെട്ടിന്റെ രചന നിര്‍വ്വഹിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. അതേസമയം ലവ് ആക്ഷന്‍ ഡ്രാമ,മൂത്തോന് എന്നീ സിനിമകളാണ് നിവിന്‍ പോളിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്നൊരു സിനിമ കൂടി യുവതാരത്തിന്റെതായി വരുന്നുണ്ട്.
govind vasantha also joined in padavedu movie
