Bollywood
200 കോടിയുടെ മന്നത്ത് ബംഗ്ലാവ്; ഉൾ കാഴ്ചകൾ പങ്കു വച്ച് ഗൗരി ഖാൻ !
200 കോടിയുടെ മന്നത്ത് ബംഗ്ലാവ്; ഉൾ കാഴ്ചകൾ പങ്കു വച്ച് ഗൗരി ഖാൻ !
By
ഷാരൂഖ് ഖാൻ ഭാര്യ ഗൗരിക്ക് സമ്മാനിച്ചതാണ് മന്നത്ത് ബംഗ്ലാവ് . ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് മുംബൈയിലുള്ള ഷാരൂഖ് ഖാന്റെ മന്നത്ത് ബംഗ്ലാവ്. . മന്നത്തിനു മുന്നില്‍ ഫോട്ടോയെടുക്കാനും ഷാരൂഖ് ഖാനെ ഒരു നോക്ക് കാണാനും എന്നും ആയിരക്കണക്കിന് ആരാധകര്‍ എത്താറുണ്ട്.ഇപ്പോള്‍ ഈ വീടിനുള്ളിലെ ജീവിതകാഴ്ചകള്‍ ആരാധകരോടു പങ്കുവെയ്ക്കുകയാണ് ഗൗരി ഖാന്.
എപ്പോഴും ബഹളം നിറഞ്ഞ ഒരിടമാണ് മന്നത്ത് എന്നാണ് ഗൗരി ഖാന് പറയുന്നത്. ഇളയ മകന് അബ്രാമിന്റെ കുസൃതികളാണ് ഇപ്പോള്‍ മന്നത്തിനെ സജീവമാകുന്നത്. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഇടങ്ങളില്‍ ഒന്നാണ് എന്നൊന്നും ഇവിടെ നില്‍ക്കുമ്ബോള്‍ തോന്നാറില്ല. ഇവിടെ വീടിനെ ഭംഗിയാക്കാന്‍ പ്രത്യേകിച്ച് നിയമങ്ങള്‍ ഒന്നുമില്ല. വീടിനെ കൂടുതല്‍ മനോഹരമാക്കാന്‍ എല്ലാവരും ഒരുപോലെ ശ്രദ്ധിക്കാറുണ്ടെന്നും ഗൗരി ഖാന് പറഞ്ഞു. ഒരു പ്രശസ്ത ഫാഷന്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഗൗരി മനസ് തുറന്നത്.
‘വില്ല വിയന്ന’ എന്ന പേരിലുള്ള കെട്ടിട൦ 2001 ഷാരൂഖ്ഖാന് പാട്ടത്തിനു എടുക്കുകയായിരുന്നു. അന്ന് പതിമൂന്നു കോടി ആയിരുന്നു ബംഗ്ലാവിന്റെ വില. ഇന്ന് 200 കോടിയോളം വില മന്നത്തിനുണ്ടെന്നാണ് കണക്കുകള്‍.
gouri khan shared mannat bangla photos
