Connect with us

ബാക്കിയുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് ആലോചിക്കാത്ത സ്വഭാവം ജന്മനാ ഇങ്ങനെ തന്നെ : ഗോപി സുന്ദർ പറഞ്ഞത് കേട്ടോ ?

Movies

ബാക്കിയുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് ആലോചിക്കാത്ത സ്വഭാവം ജന്മനാ ഇങ്ങനെ തന്നെ : ഗോപി സുന്ദർ പറഞ്ഞത് കേട്ടോ ?

ബാക്കിയുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് ആലോചിക്കാത്ത സ്വഭാവം ജന്മനാ ഇങ്ങനെ തന്നെ : ഗോപി സുന്ദർ പറഞ്ഞത് കേട്ടോ ?

മലയാളികൾക്ക് സുപരിച്ചതിനായ സം​ഗീത സംവിധായകനാണ് ​ഗോപി സുന്ദർ. നിരവധി ഹിറ്റ് ​ഗാനങ്ങളും പശ്ചാത്തല സം​ഗീതവും ഒരുക്കിയ ​ഗോപി സുന്ദർ വളരെ പെട്ടെന്നാണ് കരിയറിൽ ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ​ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു . സോഷ്യൽ മീഡിയയിൽ സജീവമായ ​ഗോപി സുന്ദർ പലപ്പോഴും വിവാദങ്ങളിലും ​ഗോസിപ്പുകളിലും അകപ്പെടാറുണ്ട്.

അടുത്തിടെയായി അമൃത സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ​ഗോപി സുന്ദറിന്റെ പേര് ഉയർന്ന് വന്നിരുന്നു. പലപ്പോഴും സൈബർ ആക്രണമങ്ങൾക്കും ​ഗോപി സുന്ദർ ഇരയാവാറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ​ഗോപി സുന്ദർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന സുഹൃത്തുക്കളെക്കുറിച്ചാണ് ​ഗോപി സുന്ദർ സംസാരിച്ചത്. അധികം സുഹൃത്തുക്കൾ തനിക്കില്ലെന്ന് ​ഗോപി സുന്ദർ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ

സുഹൃദ്ബന്ധം കുറയ്ക്കുന്ന ആളാണ് ഞാൻ. ഞാനധികം അടുപ്പിക്കാറില്ല. നമുക്കൊരിക്കലും സുഹൃത്തിനെ ഉണ്ടാക്കാൻ പറ്റില്ല. ഞാനുമായി കംഫർട്ടബിൾ ആവുന്ന എല്ലാവരും ജീവിതത്തെ ലൈറ്റ് ആയി കാണുന്നവരാണ്. ഹിപൊക്രാറ്റ് ചിന്താ​ഗതിയില്ല. ഇവിടെ അപ്പി ഇടണമെങ്കിൽ അത് ചെയ്യും. അത് അഭിമാനമായി കാണുന്നവരാണ് എന്റെ സുഹൃത്തക്കളാക്കാൻ എനിക്ക് തോന്നിയിട്ടുള്ളൂ. തെരഞ്ഞെടുത്ത് എന്ന് പറയാൻ പറ്റില്ല. വന്ന് ഭവിച്ചിട്ടുള്ളൂ’

ആളുകൾ എന്ത് വിചാരിക്കും എന്ന് വിചാരിച്ച് മണ്ട കുഴപ്പിച്ച് ഇരിക്കുന്ന ആളികൾക്ക് എന്റെ ഫ്രണ്ട് ആവാൻ പറ്റില്ല. ​ഗോ വിത്ത് ഫ്ലോ എന്ന മെന്റാലിറ്റി ഉള്ളവരായിരിക്കും എന്റെ സുഹൃത്തുക്കൾ. പലരും ഇത് പറയുമെങ്കിലും എന്റെ ജീവിതം ശരിക്കും അങ്ങനെ തന്നെയാണ്. അത് പ്രാവർത്തുകമാക്കുന്നവരും ഉണ്ടാവുമായിരിക്കും. എനിക്ക് പ്രാവർത്തികമാക്കേണ്ട എന്റെ നാച്വർ ഇങ്ങനെയാണ്. എന്റെ ജന്മം തന്നെ ഇങ്ങനെയാണ്. അങ്ങനെ ജനിച്ച് വീണവർക്ക് അതുണ്ടാക്കേണ്ട കാര്യമില്ലല്ലോ’ബാക്കിയുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് ആലോചിക്കാത്ത സ്വഭാവം ജന്മനാ കിട്ടിയവർക്ക് പുസ്തകം വായിച്ച് പഠിച്ച് അങ്ങനെ പറയുന്ന ഹിപ്രോകാറ്റ് സ്വഭാവമല്ല. നാച്വറലി അങ്ങനെ ഇണങ്ങുന്ന ആളുകളുമായിട്ടായിരിക്കും എന്റെ സുഹൃദ് വലയം. അവര് വരുന്നതും പോവുന്നതും ഞാനറിയില്ല’

‘ചെയ്യുന്ന പാട്ടുകൾ ജീവിത പങ്കാളിയെയും അമ്മയെയും കേൾപ്പിക്കാറുണ്ട്. പാട്ട് കൊടുത്ത ശേഷം ഒരു സംവിധായകനോടും നിങ്ങൾക്കിഷ്ടപ്പെട്ടോ എന്ന് ചോദിക്കാറില്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർക്ക് പറയാം. ഞാനിഷ്ടപ്പെട്ട് ചെയ്തതാണ്. അതിൽ എനിക്ക് സംശയമില്ല. അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയും. അമ്പത് പ്രാവശ്യം വേണമെങ്കിൽ അത്രയും തവണ മാറ്റിത്തരും. അങ്ങനെ മാറ്റിക്കാെടുത്ത ഇഷ്ടം പോലെ പാട്ടുകൾ ഉണ്ട്’.

മുമ്പ് മലയാളത്തിൽ മാത്രമാണ് പാട്ടുകൾ ചെയ്തിരുന്നത്. ഒരു സമയത്ത് 12 പടങ്ങൾ ചെയ്ത സമയം ഉണ്ടായിരുന്നു. ഇപ്പോൾ കൂടുതൽ ശമ്പളവും മറ്റും ലഭിക്കുന്നത് വലിയ ഇൻഡസ്ട്രികളിലേക്ക് പോവുമ്പോഴാണ്. അപ്പോൾ മലയാളത്തിൽ ഡേറ്റ് കൊടുക്കുന്നത് കുറയും. തെലുങ്കിലെ സ്കെയിൽ കുറച്ച് വലുതാണ്. അവിടെ ഒരു പാട്ട് ഹിറ്റായാൽ വലിയ എൻട്രിയാണ്. ഇപ്പോൾ കന്നഡയിൽ നിന്നും തമിഴിൽ നിന്നും ഇപ്പോൾ ഓഫറുകൾ വരുന്നുണ്ടെന്നും ​ഗോപി സുന്ദർ പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top