Malayalam Breaking News
ഇത്തവണത്തെ കര്‍വാര്‍ യാത്രയില്‍ ഗോള്‍ഡന്‍ ബാബ അണിഞ്ഞത് 6 കോടിയുടെ സ്വര്‍ണം
ഇത്തവണത്തെ കര്‍വാര്‍ യാത്രയില്‍ ഗോള്‍ഡന്‍ ബാബ അണിഞ്ഞത് 6 കോടിയുടെ സ്വര്‍ണം
ഇത്തവണത്തെ കര്‍വാര്‍ യാത്രയില്‍ ഗോള്‍ഡന്‍ ബാബ അണിഞ്ഞത് 6 കോടിയുടെ സ്വര്‍ണം
ഗോള്‍ഡന്‍ ബാബ എത്തവണത്തെ പോലെ ഇപ്രാവശ്യവും പതിവ് തെറ്റിക്കാതെ ഗോള്‍ഡന്‍ യാത്രയില്‍ പങ്കെടുക്കാനെത്തി. സുധീര്‍ കുമാര്‍ മക്കഡ് എന്നാണ് ബാബയുടെ യഥാര്‍ത്ഥ പേരെങ്കിലും ഗോള്‍ഡന്‍ ബാബ എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്വര്‍ണത്തോടുളള ഭ്രമംമൂലം അദ്ദേഹം സ്വയം ബാബയ്ക്കു മുന്നില്‍ ഗോള്‍ഡന്‍ എന്നു കൂടി ചേര്‍ക്കുകയായിരുന്നു. സ്വര്‍ണം തന്റെ ബലഹീനതയാണെന്നും അതില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നുമാണ് ബാബ പറയുന്നത്.
25ാം തവണയാണ് ഗോള്‍ഡന്‍ ബാബ യാത്രയില്‍ പങ്കെടുക്കുന്നത്. ഹരിദ്വാര്‍, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള ശിവഭക്ത തീര്‍ത്ഥാടകരുടെ ഘോഷയാത്രയാണ് കന്‍വാര്‍ യാത്ര. ഇത്തവണ 20 കിലോ സ്വര്‍ണം ധരിച്ചാണ് ബാബ എത്തിയത്. ഇന്നത്തെ വിപണി വിലയില്‍ ഏകദേശം ആറു കോടിയോളം വിലവരും. ഇത്തവണത്തെ യാത്രയില്‍ സ്വര്‍ണത്തിനു പുറമേ 27 ലക്ഷം വിലയുളള റോളക്സ് വാച്ചും ബാബയുടെ കൈയ്യിലുണ്ടായിരുന്നു ഒരു ബിഎംഡബ്ല്യു, മൂന്നു ഫോര്‍ചുണേഴ്സ്, രണ്ടു ഓഡി, രണ്ടു ഇന്നോവ കാറുകളും ബാബയുടെ യാത്രാ സംഘത്തിനൊപ്പമുണ്ട്.
സ്വര്‍ണത്തോടും കാറുകളോടുമുളള എന്റെ ഇഷ്ടം ഒരിക്കലും അവസാനിക്കില്ല. 1972-73 കാലത്ത് 10 ഗ്രാമിന് 200 രൂപ വിലയുളളപ്പോഴാണ് ഞാന്‍ സ്വര്‍ണമിടാന്‍ തുടങ്ങിയത്. പിന്നീട് പതുക്കെ പതുക്കെ സ്വര്‍ണം കൂടാന്‍ തുടങ്ങി. എന്റെ മരണം വരെ ഞാന്‍ സ്വര്‍ണം ധരിക്കും. ഞാന്‍ മരിക്കുന്ന സമയത്ത് എനിക്ക് ഇഷ്ടപ്പെട്ട അനുനായിക്ക് അവയെല്ലാം നല്‍കുമെന്ന് ബാബ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Golden Baba wearing 6 crore worth jwellery
