Connect with us

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് നാല്‍പ്പതോളം നിര്‍ധന യുവതികളെ;കസ്റ്റംസും കൂടെ നിന്നു !!!

Malayalam Breaking News

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് നാല്‍പ്പതോളം നിര്‍ധന യുവതികളെ;കസ്റ്റംസും കൂടെ നിന്നു !!!

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് നാല്‍പ്പതോളം നിര്‍ധന യുവതികളെ;കസ്റ്റംസും കൂടെ നിന്നു !!!

കഴിഞ്ഞ 13-ന് തിരുമല സ്വദേശി സുനില്‍കുമാര്‍, സുഹൃത്ത് സെറീനാ എന്നിവരെ 25 കിലോ സ്വര്‍ണവുമായി പിടികൂടിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ 40-ലേറെ സ്ത്രീകളെ ഉപയോഗിച്ച്‌ സ്വര്‍ണക്കടത്ത് നടത്തിയതായി ഡി.ആര്‍.ഐയ്ക്കു വിവരം ലഭിച്ചു. വിശദമായ അന്വേഷണത്തിലാണ് ഇവരെല്ലാം നിര്‍ധന കുടുംബാംഗങ്ങളാണെന്നു വ്യക്തമായത്. കടത്തുന്ന സ്വര്‍ണത്തിന് അനുസരിച്ചാണ് ഇവര്‍ക്കു കമ്മീഷന്‍ നല്‍കിയിരുന്നത്. അറസ്റ്റിലായ സെറീന വഴിയാണ് സ്വര്‍ണക്കടത്തിന് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഒളിപ്പിച്ചായിരുന്നു കടത്ത്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ ഒഴിവാക്കിയതു സ്ഥരീകരിക്കാന്‍ വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. മുഖ്യപ്രതികളായ അഡ്വ. ബിജുവും, ഹക്കീമും ഒളിവിലാണ്. മുന്‍ ബാര്‍ അസോസിയേഷന്‍ നേതാവു കൂടിയായ ബിജുവിനെ ഉപയോഗപ്പെടുത്തി ഹക്കീമാണ് സ്വര്‍ണക്കടത്തിനു നേതൃത്വം നല്‍കിയിരുന്നത്. നഗരത്തിലെ ഒരു സ്വര്‍ണക്കടയിലെ മാനേജരായിരുന്ന ഹക്കീം മലപ്പുറം, കോഴിക്കോട് മേഖലകളിലെ നിരവധി സ്വര്‍ണക്കടകളില്‍ സ്വര്‍ണമെത്തിച്ചു നല്‍കിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് നാല്‍പ്പതോളം നിര്‍ധന യുവതികളെ. പണവും ഗള്‍ഫ് ജോലിയും വാഗ്ദാനം ചെയ്താണ് ഇവരെ ഇരയാക്കിയെന്നു ഡി.ആര്‍.ഐയ്ക്കു തെളിവു ലഭിച്ചു. കടത്തിനു കൂട്ടുനിന്നത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍. വിസിറ്റിങ് വിസയെടുത്ത് യുവതികളെ ഗള്‍ഫിലേക്ക് അയയ്ക്കുകയും തിരികെവരുന്ന വഴി സ്വര്‍ണം കടത്തിക്കൊണ്ടുവരികയുമായിരുന്നു രീതി. ഏതാനും കസ്റ്റംസ് ഉദ്യോഗസഥരാണ് വിമാനത്താവളത്തില്‍ ഇവര്‍ക്കു സഹായം നല്‍കിയിരുന്നത്.

പരിശോധന ഒഴിവാക്കുന്നതിനു പ്രത്യുപകാരമായി പണവും ആഡംബര സുഖസൗകര്യങ്ങളും നല്‍കിയിരുന്നതായാണു കണ്ടെത്തല്‍. ഇൗ ഉദ്യോഗസ്ഥരിപ്പോള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ഇതില്‍ ചിലരുടെ വീടുകളില്‍ രഹസ്യപരിശോധന നടത്തി.

gold smuggling

More in Malayalam Breaking News

Trending

Recent

To Top