Malayalam Breaking News
അങ്ങനെ പെട്ടെന്ന് കയറി വലിയ ആളാവണ്ട – ഗോകുൽ സുരേഷിന് കിട്ടിയ ഉപദേശം !
അങ്ങനെ പെട്ടെന്ന് കയറി വലിയ ആളാവണ്ട – ഗോകുൽ സുരേഷിന് കിട്ടിയ ഉപദേശം !
By
മലയാള സിനിമയിൽ പ്രതീക്ഷ നൽകുന്ന യുവതാരങ്ങളിൽ ഒരാളാണ് ഗോകുൽ സുരേഷ്. അച്ഛൻ സുരേഷ് ഗോപിയുടെ അഭിനയ പാരമ്പര്യമൊക്കെ ലഭിച്ചിട്ടുണ്ട് . തന്റെ പുതിയ ചിത്രമായ സൂത്രക്കാരൻ ഇപ്പോൾ റിലീസ് ആയിരിക്കുകയാണ് . ഇനി ഒട്ടേറെ ചിത്രങ്ങൾ ഗോകുലിന്റേതായി ഏത്താൻ ഉണ്ട് .സിനിമയെക്കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഗോകുൽ സുരേഷ് .
വളരെ പ്രാക്റ്റിക്കല്‍ ആയി സിനിമയെ നോക്കി കാണുന്ന ആളാണ് ഞാന്‍. ദൈവാധീനമോ ഗുരുത്വമോ അച്ഛന്റെയും അമ്മയുടെയും പ്രാര്‍ത്ഥനയോ കൊണ്ടാവാം ഞാനിതു വരെ ചെയ്ത കഥാപാത്രങ്ങള്‍ക്കൊന്നും മോശമായൊരു റെസ്പോണ്‍സ് കിട്ടിയിട്ടില്ല. എന്നാലും എന്റെ അച്ഛനോ അല്ലെങ്കില്‍ ആ ഗ്രേഡില്‍ പെടുന്ന ആക്റ്റേഴ്സോ ചെയ്തിട്ടുള്ള വെയ്റ്റേജിലുള്ള കഥാപാത്രങ്ങൾ ഇന്നേ വരെ ഞാന്‍ ചെയ്തിട്ടില്ല. എന്റെ പ്രായത്തിനു ചേര്‍ന്ന കഥാപാത്രങ്ങള്‍ മാത്രമാണ് ചെയ്തത്.
അതിനോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ഇതുവരെ ആരും കഥാപാത്രത്തെ കുറിച്ച് നെഗറ്റീവ് ആയിട്ടൊന്നും പറഞ്ഞില്ല. അഭിപ്രായങ്ങള്‍ നെഗറ്റീവ് ആണെങ്കിലും വിമര്ശനമാണെങ്കിലുമൊക്കെ അതില്‍ കഴമ്പുണ്ടെങ്കില്‍ സ്വീകരിക്കാറുണ്ട്. എന്നെ തന്നെ കൂടുതല്‍ പുഷ് ചെയ്യാന്‍ എനിക്കത് പ്രചോദനമാവുകയേ ഉള്ളൂ.
അച്ഛൻ മകന്റെ അഭിനയം എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ഇങ്ങനെയാണ് മറുപടി ; ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’ അച്ഛന് തിയേറ്ററില്‍ പോയി കണ്ടു. അച്ഛന് ആദ്യമായിട്ടാണ് അങ്ങനെ എന്റെ ഒരു സിനിമ തിയേറ്ററില്‍ പോയി കാണുന്നത്. എന്റെ എന്നല്ല, അച്ഛന്റെ സിനിമ പോലും അപൂര്‍വ്വമായി മാത്രമേ തിയേറ്ററില്‍ പോയി കാണാറുള്ളൂ. ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ന്റെ കാര്യത്തില്‍ പക്ഷേ അച്ഛനൊരു രണ്ടു ശതമാനം ഇനീഷേറ്റീവ് എടുത്തു, അമ്മ കൂടി പറഞ്ഞപ്പോള്‍ അങ്ങനെ പോയി കണ്ടതാണ്.
‘അങ്ങനെ പെട്ടെന്ന് കയറി വലിയ ആളാവേണ്ട. ഇങ്ങനെ വളര്‍ന്നാല്‍ മതി, ഞാനൊക്കെ വളര്‍ന്ന പോലെ പതിയെ വളര്‍ന്നാല്‍ മതിയെന്നായിരുന്നു’ അച്ഛന്റെ പ്രതികരണം. അച്ഛന് ഇതു പറയുന്നതിനു മുന്‍പു തന്നെ അച്ഛന്റെ കാഴ്ചപ്പാട് ഇതാണെന്ന് എനിക്കറിയാമായിരുന്നു. ഗോകുൽ പറയുന്നു.
gokul suresh about suresh gopi
