Malayalam Breaking News
സിനിമയിൽ നിന്നും പുറത്താക്കാൻ പലരും തനിക്കെതിരെ പല കളികളും കളിക്കുന്നുണ്ട് – ഗോകുൽ സുരേഷിന്റെ വാക്കുകൾ
സിനിമയിൽ നിന്നും പുറത്താക്കാൻ പലരും തനിക്കെതിരെ പല കളികളും കളിക്കുന്നുണ്ട് – ഗോകുൽ സുരേഷിന്റെ വാക്കുകൾ
മുദ്ദുഗൗ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച താരപുത്രന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഗോകുല്‍. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അഭിനയിപ്പിച്ച് പൊലിപ്പിക്കാന്‍ തനിക്കാവുമെന്ന് താരപുത്രന് ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെപ്പോലെയുള്ള ശരീരഭാഷ മാത്രമല്ല നിലപാടുകള്‍ പ്രകടിപ്പിക്കുന്ന കാര്യത്തിലും അച്ഛന്റെ അതേ രീതി തന്നെയാണ് ഗോകുല്‍ പിന്തുടരുന്നത്.
ഈയിടെ തീയറ്ററിൽ എത്തിയ സൂത്രക്കാരൻ എന്ന ഗോകുലിന്റെ സിനിമയ്ക്ക് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അച്ഛന് ഈ സിനിമ കണ്ടില്ലെങ്കിലും അമ്മയും മുത്തശ്ശിയും പോയിക്കണ്ടിരുന്നു. സഹോദരങ്ങളും കണ്ടിരുന്നില്ല.വിദേശത്ത് പഠിക്കുകയാണ് അവര്‍. സിനിമ കാണാന്‍ പോകുന്നതിന് മുന്‍പ് തന്നെ സൂചന കൊടുത്തിരുന്നു. നീ പറഞ്ഞ പോലെയൊന്നുമില്ലെന്നും പടം ഇഷ്ടപ്പെട്ടുവെന്നുമായിരുന്നു അവര്‍ പറഞ്ഞത്. അമ്മയ്ക്ക് തന്റെ പ്രകടനം ഇഷ്ടമായെന്ന് പറഞ്ഞിരുന്നതായും ഗോകുല്‍ പറയുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് അച്ഛന് തിയേറ്ററില്‍ പോയിക്കണ്ടിരുന്നു. പെട്ടെന്ന് കയറി ആളാവേണ്ടെന്നും പയ്യെ വളര്‍ന്നാല്‍ മതിയെന്നുമായിരുന്നു അച്ഛന് പറഞ്ഞത്. അച്ഛന്റെ താല്പര്യം ഇങ്ങനെയാണെന്ന കാര്യത്തെക്കുറിച്ച് തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും താരം പറയുന്നു.
താരപുത്രനെന്ന നിലയില്‍ അച്ഛന്റെ പ്രകടനവുമായി താരതമ്യം ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും താരം പറയുന്നു. ഞങ്ങളാരും അച്ഛന്മാരുടെ ഏഴയലത്ത് പോലും വരില്ലെന്നും ഗോകുല്‍ പറയുന്നു. അന്ന് അവര്‍ കടന്നുപോയ സന്ദര്ഭത്തിലൂടെയൊന്നും തങ്ങള്‍ക്ക് കടന്നുപോവേണ്ടി വന്നിട്ടില്ലെന്നും താരപുത്രന് പറയുന്നു.
നായകനായി അഭിനയിക്കുന്നതിനിടയില്‍ നെഗറ്റീവ് വേഷത്തിലും ഗോകുല്‍ എത്തിയിരുന്നു. അതിഥി വേഷവും നെഗറ്റീവ് കഥാപാത്രത്തെക്കുറിച്ചുമൊക്കെ ചോദിച്ചപ്പോള്‍ താനാഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളും സംവിധായകരുമൊന്നും തന്നിലേക്ക് എത്തുന്നില്ലെന്നും അങ്ങനെ വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ടെന്നും താരം പറയുന്നു. ആരൊക്കെയാണ് അവരെന്ന് വ്യക്തമായി അറിയില്ലെന്നും ചിലരുടെയൊക്കെ പേര് പറഞ്ഞ് കേള്‍ക്കാറുണ്ടെന്നും താരപുത്രന് പറയുന്നു.പക്ഷെ അതിലൊന്നും ശ്രദിക്കാൻ ഇപ്പൊ തനിക്ക് സമയം ഇല്ലന്നും സ്വന്തമായി കുറച്ചു കാര്യങ്ങൾ പഠിച്ചു കുറച്ചു കൂടെ മെച്ചപ്പെടാനുണ്ട് .അതിനാണ് ശ്രമമെന്നും ആണ് താര പുത്രൻ പറഞ്ഞത് .
gokul suresh about his film career
