‘ആടുജീവിതം’ സിനിമയ്ക്ക് വേണ്ടി നടത്തിയ മേക്കോവര്‍ ചിത്രം പങ്കുവെച്ച് നടന് ഗോകുല്‍. സിനിമയില്‍ ഹക്കീം എന്ന പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഞെട്ടിക്കുന്ന മേക്കോവര്‍ ചിത്രം ചുരുങ്ങിയ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.
തനിക്ക് ഇങ്ങനെയൊരു ശ്രമം നടത്താന്‍ പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്ല് ആണെന്ന് ഗോകുല്‍ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ഗോകുലിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്.
താരങ്ങളും നടനെ പ്രശംസിച്ച് എത്തുന്നുണ്ട്. മേക്കോവറിനായി ഭക്ഷണം പോലും കഴിക്കാതെ ദിവസങ്ങളോളം കഴിഞ്ഞെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
‘ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയ്ലിന്റെ ആത്മസമര്‍പ്പണമാണ്. 2004ല്‍ ദി മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവര്‍ റെസ്നിക് എന്ന കഥാപാത്രത്തിനായി അദ്ദേഹം 28 കിലോയാണ് കുറച്ചത്. വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം.
ഇതെന്നെ ആഴത്തില്‍ പ്രചോദിപ്പിച്ചു. ആ സിനിമയില്‍ ബെയ്ലിന്റെ പ്രകടനം മൂലമാണ് ആ സിനിമ അറിയപ്പെട്ടതു തന്നെ. അദ്ദേഹത്തിന്റെ ആരാധകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിനും കലാസൃഷ്ടിക്കും ഞാന്‍ ഇത് സമര്‍പ്പിക്കുന്നു’ എന്നും ഗോകുല്‍ കുറിച്ചു.
അതേസമയം, തിയേറ്ററുകളില്‍ കുതിപ്പ് തുടരുുന്ന ആടുജീവിതം നൂറുകോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ്. വെറും ഒന്‍പത് ദിവസംകൊണ്ടാണ് ഈ ബ്ലെസി-പൃഥ്വിരാജ് ചിത്രം ആഗോളകളക്ഷനില്‍ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ ഈ കളക്ഷന്‍ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം കരസ്ഥമാക്കി.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...