Malayalam
എനിയ്ക്ക് പ്രിയപ്പെട്ടവർ ഇവരാണ്; മഞ്ജുവിനും പൂർണ്ണിമയ്ക്കും മറുപടിയുമായി ഗീതു മോഹൻദാസ്!
എനിയ്ക്ക് പ്രിയപ്പെട്ടവർ ഇവരാണ്; മഞ്ജുവിനും പൂർണ്ണിമയ്ക്കും മറുപടിയുമായി ഗീതു മോഹൻദാസ്!
By
സിനിമ താരങ്ങളുടെ സൗഹൃദ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. സിനിമയിൽ മാത്രമല്ല പുറത്തും സൗഹൃദങ്ങൾ കാത്ത് സൂക്ഷിക്കാറുണ്ട് താരങ്ങൾ. അതിൽ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്ന സൗഹൃദങ്ങൾ ആണ് മഞ്ജുവാര്യർ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് എന്നിവരുടേത്.
എന്നാൽ ഇപ്പോൾ തന്റെ സുഹൃത്തുക്കളായ മഞ്ജുവിനും പൂർണ്ണിമയ്ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ഗീതു മോഹൻദാസ് . മഞ്ജുവും പൂർണ്ണിമയും തങ്ങളുടെ ചില സൗഹൃദ്യ നിമിഷങ്ങളിലെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. അതിന് മറുപടിയുമായാണ് ഗീതു എത്തിയത് . താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ എന്റെ മാലഖമാർ എന്ന അടിക്കുറിപ്പാണ് നൽകിയത് . ഈ സൗഹൃദം ഭാഗ്യമെന്നും ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട് . പങ്കുവെച്ച ചിത്രങ്ങൾ ആകട്ടെ മൂവരും ഒന്നിച്ചുള്ള ചിത്രങ്ങൾ .
നിവിൻ പോളി – ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ ഇനി പുറത്തിറങ്ങാനുള്ള ചിത്രമാണ് മൂത്തോൻ ഗീതു മോഹന്ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം മുംബൈ ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചിരുന്നു . ഈ സമയങ്ങളിൽ തന്റെ കൂടെ നിന്ന സുഹൃത്തുക്കളാണ് മഞ്ജുവും പൂർണ്ണിമയും ടെൻഷൻ കയറി നിന്ന തനിയ്ക്ക് എല്ലാവിധ ധൈര്യവും നൽകി കൂടെ ഉണ്ടായിരുന്നു ഇവർ . എന്റെ ജീവിതത്തിൽ കിട്ടിയിരിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് ഈ സൗഹൃദമെന്നും ഗീതു കുറിച്ചിട്ടുണ്ട് .
മഞ്ജുവാര്യരും പൂർണ്ണിമ ഇന്ദ്രജിത്തും കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആഘോഷവേളകളിലും ഇരുവരും ഒന്നിക്കാറുണ്ട് . ബാലതാരമായിട്ടായിരുന്നു സിനിമയിലേക്കുള്ള ഗീതുവിന്റെ വരവ് . പിന്നീട് സംവിധായികയിലേക്ക് തിരിഞ്ഞു. സിനിമ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് . ഫാസിൽ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ നായികയായി ആയിരുന്നു തുടക്കം പിന്നീട് തെങ്കാശ്ശ പട്ടണം, രാപ്പകൽ, അകലെ, നാലുപെണ്ണുകൾ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
geethu mohandas talks about manju warrier and poornima
