Actor
പ്രണവിനോടുള്ള ഇഷ്ടം പറഞ്ഞതിന് പിന്നാലെ സംഭവിച്ചത്; ചങ്കുപൊട്ടി നടി ; 32 വയസിൽ അത് നടക്കും, അമ്മയ്ക്ക് ഭയം, വാക്ക് കൊടുത്തു, ഞെട്ടിച്ച് ഗായത്രി
പ്രണവിനോടുള്ള ഇഷ്ടം പറഞ്ഞതിന് പിന്നാലെ സംഭവിച്ചത്; ചങ്കുപൊട്ടി നടി ; 32 വയസിൽ അത് നടക്കും, അമ്മയ്ക്ക് ഭയം, വാക്ക് കൊടുത്തു, ഞെട്ടിച്ച് ഗായത്രി
കുഞ്ചാക്കോ ബോബൻ നായകനായി എത്തി മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്‌നപ്യാരി. ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. 2014 ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വർഷം സിനിമയിലേക്ക് എത്തപ്പെടുകയായിരുന്നു.
ജമ്‌നാപ്യാരിയുടെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങൾ താരത്തെ തേടി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സീജവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്.
ഇപ്പോൾ ഇതരഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഗായത്രി. അഭിമുഖങ്ങളിലൂടെുള്ള ചില തുറന്ന് പറച്ചിലുകളും സമൂഹമാധ്യമങ്ങളിൽ താരം നടത്തുന്ന പ്രസ്താവനകളും പലപ്പോഴും കൈവിട്ട് പോകാറുണ്ട്. പിന്നീട് അത് താരത്തിനെതിരെ ഒരു ട്രോൾ മഴയായി മാറാറുണ്ട്. അങ്ങനെ ട്രോളുകളിലൂടെ തന്നെ പ്രശസ്തി നേടിയ നടിയാണ് താൻ എന്ന് ഗായത്രി തന്നെ തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.
എന്നാൽ ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ഗായത്രിയുടെ പുതിയ ഒരു അഭിമുഖമാണ് വൈറലാകുന്നത്. വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പത്തെ കുറിച്ചാണ് ഗായത്രിയിപ്പോൾ സംസാരിക്കുന്നത്. തനിക്ക് കല്യാണം ഒരു ചട്ടക്കൂടായാണ് തോന്നിയതെന്നും അത് കൊണ്ടല്ല കല്യാണം കഴിക്കാത്തതെന്നും ഗായത്രി സുരേഷ് പറയുന്നു.
പറ്റിയ ആൾക്കായുള്ള കാത്തിരിപ്പാണ്. കുറച്ച് പൊസസീവ് ആകുന്നതൊക്കെ തനിക്കിഷ്ടമാണെന്നും ഇപ്പോൾ തനിക്ക് 32 വയസായി, എന്നാൽ ചിലപ്പോൾ 40 വയസിലായിരിക്കും ശരിയായ ആൾ വരുന്നതെന്നും ഗായത്രി പറഞ്ഞു. നല്ലൊരു കൂട്ടാണ് താൻ ആഗ്രഹിക്കുന്നതെനന്നായിരുന്നു വിവാഹത്തെ കുറിച്ച് ഗായത്രി സുരേഷ് പറയുന്നത്.
വിവാഹം ആലോചിച്ചെടുക്കേണ്ട തീരുമാനമാണെന്നും വിവാഹത്തിൽ വീട്ടിൽ നിന്ന് സമ്മർദ്ദമുണ്ടാകാറുണ്ടെന്നും ഗായത്രി പറയുന്നു. ഗായത്രി നീ എന്താണ് നിന്റെ ലെെഫ് വെച്ച് കാണിക്കുന്നതെന്നും നീ പോകുന്നത് കണ്ടിട്ട് തനിക്ക് പേടിയാവുന്നുണ്ടെന്നും അമ്മ പറയും. അമ്മയുടെ മെയിൻ ഡയലോഗാണത്. താനത് മെെൻഡ് ചെയ്യില്ലെന്നും മാറി കിടക്കാരാണെന്നും നടി പറഞ്ഞു. മാത്രമല്ല ഒറ്റയ്ക്കാകുമോ എന്ന് കുറച്ച് കാലം തോന്നിയിരുന്നെന്നും കുറേക്കാലം കഴിഞ്ഞാൽ കൂട്ടിന് ആരാണുണ്ടാകുക എന്നൊക്കെ തോന്നാറുണ്ടെന്നും വ്യക്തമാക്കുന്നു. എന്നാൽ തനിക്ക് ഒറ്റയ്ക്കാണിഷ്ടമെന്നും ഗായത്രി സുരേഷ് തുറന്നു പറയുന്നു.
അഭിമുഖത്തിൽ പ്രണവ് മോഹൻലാലിനെക്കുറിച്ച് ചോദിച്ചപ്പോൾ അതിനു മറുപടി പറയാൻ ഗായത്രി തയ്യാറായിരുന്നില്ല. മാത്രമല്ല എന്തുകൊണ്ട് പ്രണവിനോട് ക്രഷ് തോന്നി എന്ന് ചോദിച്ചപ്പോൾ അതേക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്നും നമ്മൾ ഇവോൾവ് ചെയ്ത് കൊണ്ടിരിക്കുകയാണെന്നും പക്വത കാണിക്കണം ഇനി അതേക്കുറിച്ച് സംസാരിക്കില്ലെന്ന് താൻ തനിക്ക് തന്നെ കൊടുത്ത വാക്കാണെന്നും ഗായത്രി തുറന്നടിച്ചു.
അതേസമയം ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോൾ ലാലേട്ടന്റെ മരുമകളാകാന്‍ ഞാന്‍ റെഡിയാണെന്ന് ആനിയുടെ ചോദ്യത്തിന് മറുപടിയായി ഗായത്രി സുരേഷ് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഈ വാക്കുകള്‍ വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. പിന്നാലെ ഗായത്രിയെ പരിഹസിച്ചും വിമര്‍ശിച്ചും ആരാധകരും എത്തി.
